സതീശൻ
വൈപ്പിൻ: സംസ്ഥാനപാതയിൽ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് റിട്ടയേർഡ് പിഡബ്ല്യുഡി എൻജിനിയർ മരിച്ചു. പെരുമ്പടന്ന മണ്ണ്ചിറ കൂനന്തറ സതീശൻ (64) ആണ് മരിച്ചത്.
ഞാറക്കൽ പെരുമ്പിള്ളി ഭാഗത്ത് ബുധനാഴ്ച രണ്ടരയോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുധ. മക്കൾ: രോഹിത്രാജ്, രാഹുൽരാജ്. മരുമകൾ: അനു മോഹൻ.