കായികമേളയുടെ ലോഗോ മന്ത്രി എൻ. ഷംസുദ്ദീൻ പ്രകാശനം ചെയ്യുന്നു.
കൽപ്പറ്റ: റവന്യു ജില്ലാ സ്കൂൾ കായിക മേളയുടെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ഒക്ടോബർ ഏഴ്, എട്ട്, ഒന്‍പത് തീയതികളിൽ റവന്യു ജില്ലാ കായിക മേള നടക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ നടന്ന ലോഗോ പ്രകാശനത്തിൽ കായിക മേയുടെ രക്ഷാധികാരി കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി. ചെൽസസിനി, വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ ഹയർ സെക്കൻഡറി കോഓർഡിനേറ്റർ അബ്ദുൾ ജലീൽ, എസ്എസ്കെ കോ-ഓർഡിനേറ്റർ നിസാർ കന്പ, അച്ചൂർ ജിഎച്ച്എസ് സ്കൂൾ പിടിഎ പ്രസിഡന്റ് നജുമുദ്ധീൻ, പ്രിൻസിപ്പൽ വി. അനിൽകുമാർ, പ്രധാനധ്യാപകൻ യാംഗ്സ്റ്റി, മീഡിയ പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ സി.ടി. മൻസൂർ, സഫ്വാൻ വെള്ളമുണ്ട എന്നിവർ പങ്കെടുത്തു.