x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റവ​ന്യു ജി​ല്ലാ ശാ​സ്ത്രമേ​ളയ്ക്ക് നാ​ളെ തു​ട​ക്കം


Published: October 27, 2025 01:17 AM IST | Updated: October 27, 2025 01:17 AM IST

ചാ​വ​ക്കാ​ട്: തൃ​ശൂ​ർ റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള ആ​ൻഡ് കേ​ര​ള സ്കൂ​ൾ സ്കി​ൽ ഫെ​സ്റ്റി​വ​ൽ 28, 29 തീ​യ​തി​ക​ളി​ൽ ചാ​വ​ക്കാ​ടും ഗു​രു​വാ​യൂ​രു​മാ​യി ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റിയി​ച്ചു. മ​മ്മി​യൂ​ർ​ എ​ൽഎ​ഫ്സി​ജിഎ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ മു​ൻ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.കെ. ​അ​ക്ബ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെന്ന് എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭ​വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. മു​ബാ​റ​ക് , ഡിഡി​ഇ പി.​എം.ബാ​ല​കൃ​ഷ്ണ​ൻ, ഡി​ഇഒ ​ടി.രാ​ധ എ​ന്നി​വ​ർ പ​റ​ഞ്ഞു.


സ​മാ​പ​ന സ​മ്മേ​ള​നം മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽഎ​ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.പ്രി​ൻ​സ് മു​ഖ്യാ​തി​ഥി​യാ​കും. സ​മ്മാ​ന​ദാ​നം ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ നി​ർ​വ​ഹി​ക്കും.


മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മ​തി​ല​കം വ​ള്ളിവ​ട്ടം പൂ​വ​ത്തും ക​ട​വി​ൽ പി.​കെ.​മു​ജീ​ബ് റ​ഹ്മാ​നാ​ണ് ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.
ഗ​ണി​ത​ശാ​സ്ത്ര​മേ​ള -എ​ൽ എ​ഫ് സി ​ജി എ​ച്ച് എ​സ് എ​സ് മ​മ്മി​യൂ​ർ (എ​ച്ച്എ​സ് ബ്ലോ​ക്ക്), ഐ​ടി മേ​ള- എ​ൽ എ​ഫ് സി ​ജി എ​ച്ച് എ​സ് എ​സ് (എ​ച്ച്എ​സ്എ​സ് ബ്ലോ​ക്ക്) സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള -എ​ൽ എ​ഫ് സി ​യു പി ​സ്കൂ​ൾ മ​മ്മി​യൂ​ർ, ശാ​സ്ത്ര​മേ​ള - എം ​ആ​ർ ആ​ർ എം ​എ​ച്ച്എ​സ്എ​സ് ചാ​വ​ക്കാ​ട്, പ്ര​വ​ർ​ത്തി പ​രി​ച​യ​മേ​ള - ശ്രീ​കൃ​ഷ്ണ എ​ച്ച്എ​സ്എ​സ് ഗു​രു​വാ​യൂ​ർ, കേ​ര​ള സ്കൂ​ൾ സ്കി​ൽ ഫെ​സ്റ്റി​വ​ൽ- ജി​എ​ച്ച്എ​സ്എ​സ് ചാ​വ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.
ശാ​സ്ത്ര​മേ​ള​യി​ൽ 1100 ൽ ​പ​രം സ്കൂ​ളി​ൽ നി​ന്നാ​യി 6200 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും കേ​ര​ള സ്കൂ​ൾ സ്കി​ൽ ഫെ​സ്റ്റി​വ​ലി​ൽ 52 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 500 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ക​യും 60 സ്റ്റാ​ളു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ഉ​ണ്ടാ​കും. 19 ഇ​ന​ങ്ങ​ളി​ൽ തൊ​ഴി​ൽ നൈ​പു​ണി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളും, വി​നോ​ദ​ങ്ങ​ളും ക​രി​യ​ർ ഫെ​സ്റ്റും ഉ​ണ്ടാ​കും. സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ​വും ന​ൽ​കു​മെ​ന്ന് എ​ഇ​ഒ വി .​ബി . സി ​ന്ധു, ക​ൺ​വീ​ന​ർ എ​ൻ.​കെ. പ്ര​വീ​ൺ, പി.​ടി.​ടി​റ്റോ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Revenue District

Recent News

Corehub Up