x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്‍​ക​ര്‍​ഷ​ക​ര്‍ ക​ണ്ണീ​ര്‍​ക്കൊ​യ്ത്തി​ല്‍


Published: March 20, 2026 11:43 PM IST | Updated: March 20, 2026 11:43 PM IST

കല്ലറ പാടശേഖരത്ത് കൊയ്‌തെടുത്ത നെല്ലിനരികെ കര്‍ഷകര്‍. -ദീപിക

കോ​​ട്ട​​യം: ചു​​വ​​രു​​ക​​ളി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ വ​​ലി​​യ എ​​ഴു​​ത്തു​​ക​​ളും തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ട​​യാ​​ള​​ങ്ങ​​ളും. വ​​ഴി​​യ​​ര​​ങ്ങ​​ളി​​ല്‍ ന​​മ്മെ ന​​യി​​ക്കേ​​ണ്ട​​വ​​രു​​ടെ ചി​​രി​​ക്കു​​ന്ന മു​​ഖ​​ങ്ങ​​ള്‍, കാ​​ത​​ടി​​പ്പി​​ക്കു​​ന്ന ശ​​ബ്ദ​​ത്തി​​ല്‍ പ്ര​​ചാ​​ര​​ണ വാ​​ഹ​​ന​​ങ്ങ​​ള്‍ ത​​ല​​ങ്ങും വി​​ല​​ങ്ങും പാ​​യു​​ന്നു. മീ​​ന​​ച്ചൂ​​ടി​​ല്‍ തെ​​രഞ്ഞെ​​ടു​​പ്പ​ന്‍റെ ആ​​ര​​വ​​വും ആ​​വേ​​ശ​​വു​​മാ​​ണ് എ​​വി​​ടെ​​യും. പ​​ക്ഷേ അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലെ നെ​​ല്‍ ക​​ര്‍​ഷ​​ക​​രി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​വേ​​ശം എ​​ത്തി​​യി​​ട്ടി​​ല്ല. അ​​വ​​രു​​ടെ ച​​ങ്കി​​ല്‍ തീ​​യാ​​ണ്. മീ​​ന​​ച്ചൂ​​ടി​​നെ വെ​​ല്ലു​​ന്ന ചൂ​​ടും. വാ​​യ്പ​​യെ​​ടു​​ത്തും ക​​ടം വാ​​ങ്ങി​​യും കി​​ട്ടി​​യ പ​ണം ഉ​​പ​​യോ​​ഗി​​ച്ച് വി​​ത​​ച്ച് ന​​ട്ടു​​വ​​ള​​ര്‍​ത്തി​​യെ​​ടു​​ത്ത നെ​​ല്‍​ച്ചെ​​ടി​​ക​​ള്‍ കൊ​​യ്‌​​തെ​​ടു​​ത്തി​​ട്ട് ആ​​ഴ്ച​​ക​​ൾ പി​​ന്നി​​ട്ടു.​​

സം​​ഭ​​രി​​ക്കാ​​ന്‍ ഇ​​തു​​വ​​രെ മി​​ല്ലു​​കാ​​ര്‍ എ​​ത്തി​​യി​​ട്ടി​​ല്ല. ക​​ത്തി​​ക്കാ​​ളു​​ന്ന വേ​​ന​​ല്‍​ച്ചൂടി​​നു ശേ​​ഷം ഇ​​ടി​​യോ​​ടു​കൂ​​ടി വേ​​ന​​ല്‍മ​​ഴ​​യെ​​ത്തും. പാ​​ട​​ത്ത് കൊ​​യ്തുകൂ​​ട്ടി​​യ നെ​​ല്ലു മു​​ഴു​​വ​​ന്‍ ന​​ന​​യും. കു​​മ​​ര​​കം, തി​​രു​​വാ​​ര്‍​പ്പ്, അ​​യ്മ​​നം, ആ​​ര്‍​പ്പൂ​​ക്ക​​ര, ക​​ല്ല​​റ, വൈ​​ക്കം, കു​​റി​​ച്ചി, നാ​​ട്ട​​കം, പാ​​യി​​പ്പാ​​ട് തു​​ട​​ങ്ങി അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട് മേ​​ഖ​​ല​​യി​​ലെ നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍​ക്ക് ഇ​​ത്ത​​വ​​ണ ക​​ണ്ണീ​​ര്‍ക്കൊ​​യ്ത്താ​​ണ്. ഇ​തി​നു പ​​രി​​ഹാ​​രം കാ​​ണാ​​ന്‍ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​വ​​ര്‍​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും അ​​ങ്ങ​​നെ​​യു​​ള്ള​​വ​​ര്‍​ക്കാ​​ണ് വോ​​ട്ടെ​​ന്നും നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍ ഒ​​ന്ന​​ട​​ങ്കം പ​​റ​​യു​​ന്നു.

കു​​മ​​ര​​കം മ​​ങ്കു​​ഴി​പാ​​ടം ഇ​​ട​​വ​​ട്ടം, മൂ​​ലേ​​പ്പാ​​ടം വ​​ല്ല​​കേ​​രി, പ​​ത്തു​​പ​​ങ്ക്, വ​​ട​​ക്കേ മൂ​​ലേ​പ്പാ​​ടം, വെ​​ച്ചൂ​​ര്‍ പൂ​​വ​​ത്തി​​ങ്ക​​രി, പൊ​​ന്നു​​രു​​ക്കും​​പാ​​റ, വ​​ലി​​യ​​പു​​തു​​ക്ക​​ര ക​​ല്ല​​റ നീ​​ണ്ടൂ​​ര്‍ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പു​​ഞ്ച​​കൃ​​ഷി​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വി​​ള​​വെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ള്‍. 120 ദി​​വ​​സം പാ​​ട​​ത്തു പ​​ണി​​യെ​​ടു​​ത്ത് ഉ​​ണ്ടാ​​ക്കി​​യ വി​​ള​​വാ​​ണ്. പ​​ല​​രും പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത സ്ഥ​​ല​​ത്താ​​ണ് കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. വേ​​റെ തൊ​​ഴി​​ല്‍ അ​​റി​​യു​​ന്ന​​വ​​രോ അ​​തി​​നു പോ​​കു​​ന്ന​​വ​​രോ അ​​ല്ല ഞ​​ങ്ങ​​ള്‍. അ​​പ്പോ​​ള്‍ അ​​ധ്വാ​​ന​​ത്തി​​നു കൃ​​ത്യ​​സ​​മ​​യ​​ത്ത് പ്ര​​തി​​ഫ​​ലം കി​​ട്ടേ​​ണ്ട​​ത് അ​​ത്യാ​​വ​​ശ്യ​​മേ​​ല്ലേ? നീ​​ണ്ടൂ​​രി​​ലെ ക​​ര്‍​ഷ​​ക​​രി​​ലൊ​​രാ​​ളാ​​യ തോ​​മ​​സു​​കു​​ട്ടി​​യു​​ടേ​​താ​​ണ് ചോ​​ദ്യം. കൃ​​ഷി​​ഭ​​വ​​നു​​ക​​ള്‍ ശ​​ക്ത​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കു​​ക​​യും ന​​ട​​പ്പി​​ലാ​​ക്കു​​ക​​യും ചെ​​യ്യ​​ണം. നെ​​ല്ല് സം​​ഭ​​രി​​ക്കാ​​ന്‍ സ്ഥ​​ല​​മി​​ല്ലെ​​ന്നു പ​​റ​​യു​​ന്നു. അ​​തി​​നു​​ള്ള സൗ​​ക​​ര്യം ഒ​​രു​​ക്കേ​​ണ്ട​​ത് കൃ​​ഷി​​ഭ​​വ​​നാ​​ണ്.

നെ​​ല്ല് ക്വി​​ന്‍റ​​ലി​​ന് അ​​ഞ്ചു കിലോയു​​ടെ അ​​ധി​​ക കി​​ഴി​​വാ​​ണ് മി​​ല്ലു​​ട​​മ​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഇ​​ത് ന​​ല്‍​കാ​​തി​​രു​​ന്ന​​തോ​​ടെ​​യാ​​ണ് മി​​ല്ലു​​ട​​മ​​ക​​ള്‍ സം​​ഭ​​ര​​ണ​​ത്തി​​ല്‍നി​​ന്നു പി​​ന്മാ​​റി​​യ​​തെ​​ന്നും കു​​മ​​ര​​ക​​ത്തെ നെ​​ല്‍​ക​ർ​ഷ​​ക​ർ പ​​റ​​യു​​ന്നു. 2005ലെ ​​നി​​യ​​മം ക​​ര്‍​ശ​​ന​​മാ​​യി പാ​​ലി​​ക്കാ​​ന്‍ കൃ​​ഷി​​ഭ​​വ​​നു​​ക​​ള്‍ ത​​യാ​​റാ​​ക​​ണം.

ഇ​​ത്ത​​വ​​ണ വി​​ത്തു മോ​​ശ​​മാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടുത​​ന്നെ വി​​ള​​വും മോ​​ശ​​മാ​​യി​​രു​​ന്നു. ന​​ല്ല വി​​ത്തു ക​​ണ്ടെ​​ത്തി ത​​ര​​ണം. എ​​ങ്കി​​ലേ വി​​ള​​വും ന​​ന്നാ​​കൂ. ഓ​​രോ തെ​​ര​​ഞ്ഞെ​​ടു​​പ്പു കാ​​ല​​ത്തും വാ​​ഗ്ദാ​​ന​​ങ്ങ​​ള്‍​ക്കൊ​​ന്നും കു​​റ​​വു​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​വ​​യൊ​​ക്കെ പാ​​ലി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ല്‍ കൃ​​ഷി​​യും ചെ​​യ്ത് വി​​ള​​വെ​​ടു​​പ്പും ക​​ഴി​​ഞ്ഞ് ഇ​​ങ്ങ​​നെ ആ​​ശ​​ങ്ക​​യോ​​ടെ ക​​ഴി​​യേ​​ണ്ടി വ​​രി​​ല്ലാ​​യി​​രു​​ന്നെ​​ന്നാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി മൂ​​ക്കാ​​ട്ടു​​വാ​​ക്ക, താ​​മ​​ര​​ച്ചാ​​ല്‍ പ്ര​​ദേ​​ശ​​ത്തെ ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്ന​​ത്.

മ​​ഴ ശ​​ക്ത​​മാ​​യാ​​ല്‍ നെ​​ല്ല് ന​​ന​​ഞ്ഞുപോ​​കും. കി​​ളി​​ര്‍​ക്കാ​​നും തു​​ട​​ങ്ങും. ക​​ര്‍​ഷ​​ക​​രു​​ടെ അ​​ധ്വാ​​ന​​വും വെ​​റു​​തെ​​യാ​​കും.

കി​​ട​​ങ്ങൂ​​രിൽ ഒ​​രു നെ​​ല്ല് സം​​ഭ​​ര​​ണ കേ​​ന്ദ്രം വ​​രു​​മെ​​ന്ന് പ​​റ​​യു​​ന്നു​​ണ്ട്. അ​​ത് എ​​ത്ര​​യും വേ​​ഗം വ​​ന്നാ​​ല്‍ അ​​ത്ര​​യും ന​​ല്ല​​തെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. നെ​​ല്ലുസം​​ഭ​​ര​​ണം വൈ​​കു​​ന്ന​​തി​​നെ​​തി​​രേ ഇ​​ന്നു പാ​​ഡി ഓ​​ഫീ​​സി​​നു മു​​മ്പി​​ല്‍ സ​​മ​​രം ന​​ട​​ത്തു​​മെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​ഞ്ഞു.

Tags : Rice farmers nattuvishesham local news

Recent News

Corehub Up