x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​വ​ര്‍​വ്യൂ റോ​ഡ് ദീ​ർ​ഘി​പ്പി​ക്ക​ൽ പ​ദ്ധ​തി ഇ​ഴ​യു​ന്നു


Published: April 20, 2026 10:13 PM IST | Updated: April 20, 2026 10:13 PM IST

റി​വ​ർ​വ്യൂ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം നി​ല​ച്ച നി​ല​യി​ല്‍.

പാ​ലാ: പാ​ലാ​ക്കാ​രു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ റി​വ​ര്‍​വ്യൂ റോ​ഡ് ദീ​ര്‍​ഘി​പ്പി​ക്ക​ല്‍ ഇ​ഴ​യു​ന്നു. കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടും ആ​രം​ഭ ഭാ​ഗ​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ വ​ന്ന പാ​ളി​ച്ച​മൂ​ലം പ​ദ്ധ​തി നി​ല​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. വാ​ര്‍​ക്കാ​നു​ള്ള പ​ല ഭാ​ഗ​ത്തെ​യും ഇ​രു​മ്പു ക​മ്പി​ക​ള്‍ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്.

മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്തു കൂ​ടി ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ മു​ത​ല്‍ കൊ​ട്ടാ​ര​മ​റ്റം വ​രെ തൂ​ണു​ക​ളി​ല്‍ പാ​ല​മാ​യി തീ​ര്‍​ക്കു​ന്ന റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് നി​ല​ച്ച​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​മു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ പാ​ളി​ച്ച​യാ​ണ് നി​ര്‍​മാ​ണം നി​ല​യ്ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണം.

ഇ​ത് സ​ര്‍​ക്കാ​ര്‍ പു​റ​ന്പോ​ക്ക് സ്ഥ​ല​മാ​ണെ​ന്നാ​ണ് ആ​ദ്യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​രു​തി​യ​ത്. ഇ​ത​നു​സ​രി​ച്ചാ​യി​രു​ന്നു ഫ​യ​ലു​ക​ള്‍ നീ​ങ്ങി​യ​ത്. ആ​ദ്യം ന​ട​ത്തി​യ വി​ജ്ഞാ​പ​ന​ത്തി​ല്‍ ഈ ​സ്ഥ​ല​ത്തി​ന്‍റെ കാ​ര്യം വി​ട്ടു​ക​ള​ഞ്ഞു. പി​ന്നീ​ട് സ്വ​കാ​ര്യ വ്യ​ക്തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സം​ഭ​വം വി​വാ​ദ​മാ​വു​ക​യും ചെ​യ്ത​പ്പോ​ള്‍ സ​ര്‍​ക്കാ​രി​ന് ര​ണ്ടാ​മ​ത് വി​ജ്ഞാ​പ​നം ഇ​റ​ക്കേ​ണ്ടി വന്നു.

ത​ര്‍​ക്ക​സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണ്. ഇ​നി​യും എ​ത്ര​കാ​ലം കാ​ത്തി​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

Tags : Riverview Road nattuvishesham local news

Recent News

Corehub Up