x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ലെ മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വെബ് ഡെസ്ക്
Published: August 12, 2026 12:58 AM IST | Updated: August 12, 2026 12:58 AM IST

ജോ​സി​ന്‍റെ സ്ഥ​ല​ത്തോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

പ​യ്യാ​വൂ​ർ: ചു​ണ്ട​പ്പ​റ​മ്പ്-​വെ​ള്ളാ​ട് മേ​ജ​ർ ജി​ല്ലാ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ വ​ലി​യ​അ​രീ​ക്ക​മ​ല-​കു​ടി​യാ​ൻ​മ​ല റോ​ഡി​ൽ മൂ​ത്തേ​ട​ത്ത് ജോ​സി​ന്‍റെ സ്ഥ​ല​ത്തോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ തോ​ടി​ന് ക​ലു​ങ്ക് നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം റോ​ഡ​രി​കി​ലെ മ​ണ്ണി​ടി​ഞ്ഞ് ഏ​ത​വ​സ​ര​ത്തി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​വു​ന്ന​വി​ധം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ഇ​വി​ടെ ആ​വ​ശ്യ​മാ​യി​രു​ന്ന ക​ലു​ങ്ക് നി​ർ​മി​ക്കാ​തെ ഓ​വു​ചാ​ലി​ന്‍റെ മു​ക​ളി​ലൂ​ടെ ടാ​റിം​ഗ് ചെ​യ്ത​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ങ്ങ​ളി​ലെ വെ​ള്ള​മൊ​ഴു​ക്കി​ൽ റോ​ഡ​രി​കി​ലെ മ​ണ്ണി​ടി​ഞ്ഞ് ടാ​റിം​ഗ് വ​രെ എ​ത്തി​യ​തി​നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴാ​നും വ​ൻ അ​പ​ക​ട​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

സ​മീ​പ​വാ​സി​ക​ൾ അ​പ​ക​ട സൂ​ച​ന ന​ൽ​കു​ന്ന ചു​വ​ന്ന റി​ബ​ൺ കെ​ട്ടി​യാ​ണു സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​വി​ടെ ആ​വ​ശ്യ​മാ​യി​രു​ന്ന ക​ലു​ങ്ക് നി​ർ​മി​ക്കാ​തെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പി​ന്നീ​ട് ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. റോ​ഡി​ലെ ക​യ​റ്റം കു​റ​ച്ചും വീ​തി​കൂ​ട്ടി​യും മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി നാ​ട്ടു​കാ​ർ സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും യാ​തൊ​രു മേ​ൽ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​വാ​ൻ സ​ർ​ക്കാ​രോ ജ​ന​പ്ര​തി​നി​ധി​ക​ളോ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന​ത്ര അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള റോ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി ക​ലു​ങ്കോ വ​ലി​യ കോ​ൺ​ക്രീ​റ്റ് പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഓ​വു​ചാ​ലോ നി​ർ​മി​ച്ച് റോ​ഡ് സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Nattuvishesham Districtnews Roadside

Recent News

Corehub Up