ലഹരിക്കെതിരേ റോട്ടറിയുടെ സംസ്ഥാനതല മാരത്തണിന്റെ കാസർഗോഡ് ജില്ലയിലെ സമാപനം ജില്ലാ പൊലിസ് മേധാവി പി. നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന്, റോട്ടറി-പൊലിസ് എന്‍ഗേജ്മെന്റ് എന്നിവയുമായി സഹകരിച്ച് ലഹരിക്കെതിരേ കുമരകം റോട്ടറി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണിന് തുടക്കമായി. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ 14 പേര് ചേര്‍ന്ന് 14 ദിവസം കൊണ്ട് ഓടിയെത്തുന്ന രീതിയിലാണ് കേരള വാക്കത്തണ്‍ എന്ന പേരില്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നത്. മന്മഥന് വിജയന് നായര്‍, എല്‍ദോസ് ബാബു, പോള്‍ പടിഞ്ഞാറേക്കര, ഷാഫി ചാവക്കാട്, ടി. ദിലീപ്, മേരി ജോഷി, എം. ജോബി മിഖായേല്‍, ഉണ്ണികൃഷ്ണന് രാഘവ പണിക്കര്‍, പോള്‍ ഈനാശു, കെ. ഷിജിത്ത്, മരിയ ജോസ്, ജയനാരായണന്‍ രാജ, ടി.എക്സ്. ജസ്റ്റിന്, സജിത് തോപ്പില്‍ എന്നിവരാണ് മാരത്തോണ്‍ ഓടുന്നവര്‍. കടന്നുപോകുന്ന ജില്ലകളിലെ റോട്ടറി ക്ലബ്ബുകളും പ്രാദേശിക സംഘടനകളും പിന്തുണ നല്‍കും. 14നു രാവിലെ തിരുവനന്തപുരം മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സമാപനം.
കാഞ്ഞങ്ങാട്ട് നടന്ന ജില്ലയിലെ സമാപനച്ചടങ്ങ് ജില്ലാ പൊലിസ് മേധാവി പി. നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. ബി. യതീഷ് പ്രഭു അധ്യക്ഷത വഹിച്ചു. സി. സുനില്‍കുമാര്‍, കെ. സത്യനാഥ് ഷേണായ്, കെ.കെ. സേവിച്ചന്, കെ. രാജേഷ് കാമത്ത്, എം. വിനോദ്, എം.എസ്. പ്രദീപ്, അഡ്വ. സി. ഈപ്പന്, എം.വി. മധു, മുകേഷ് ഫിലിപ്പ്, സി.കെ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :