x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി​യാ​യി ദ്ര​വി​ച്ച തെ​ങ്ങ്: മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍

വെബ് ഡെസ്ക്
Published: July 21, 2026 02:57 AM IST | Updated: July 21, 2026 02:57 AM IST

അപകടഭീഷണിയായി നില്‍ക്കുന്ന തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍.

ക​രു​വാ​ര​കു​ണ്ട്: അ​രി​മ​ണ​ല്‍ പൂ​ച്ച​പ്പ​ടി അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം റ​വ​ന്യു വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന ദ്ര​വി​ച്ച മ​ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍. ദ്ര​വി​ച്ച ഒ​രു തെ​ങ്ങ് ഉ​ള്‍​പ്പെ​ടെ മൂ​ന്ന് വ​ന്‍ മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.

മ​ര​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്താ​യി അ​ങ്ക​ണ​വാ​ടി​ക്ക് പു​റ​മെ അ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നു​മു​ണ്ട്. മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ റ​വ​ന്യു അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ട്രീ ​ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും റ​വ​ന്യു വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. മ​ഴ ശ​ക്ത​മാ​യാ​ൽ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

Tags : Nattuvishesham DistrictNews

Recent News

Corehub Up