x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 84 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 19, 2026 12:27 AM IST | Updated: July 19, 2026 12:27 AM IST

ബ​ത്തേ​രി: രേ​ഖ​ക​ളി​ല്ലാ​തെ ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 84,50,000 രൂ​പ പി​ടി​കൂ​ടി. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പു​തു​പ്പാ​ടി കെ​ട്ടു​മ്മ​ൽ ഒ.​ഡി. ര​മീ​ഷ് (33), ഈ​ങ്ങാ​പ്പു​ഴ തെ​ക്കും​പാ​ടം ടി. ​റ​ഹ്മാ​ൻ (36) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി പോ​ലീ​സും മു​ത്ത​ങ്ങ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ർ​ണാ​ട​ക ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കെ​എ​ൽ 44 ഇ 6078 ​ന​മ്പ​ർ ലോ​റി ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. പ​ണം ലോ​റി​യി​ലെ ക്യാ​ബി​ന്‍റെ ഉ​ള്ളി​ൽ ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജെ​സ്വി​ൻ ജോ​യ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ഫി​ൻ മാ​ത്യു, പി.​ജി. രാ​ജീ​വ് എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham District News

Recent News

Corehub Up