പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യേശുദാസ്.
വെള്ളറട: പന്നിക്കൂട്ടത്തിന്റെ ആക്രമണത്തില് ടാപ്പിംഗ് തൊഴിലാളിക്കു ഗുരുതര പരിക്ക്. കണ്ടംതിട്ട പന്തവീട്ടില് യേശുദാസി(44)നാണ് പരിക്കേറ്റത്. നിരപ്പുകാലില്വച്ചായിരുന്നു പന്നിക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. കൂട്ടമായെത്തിയ പന്നിക്കൂട്ടം ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ദൂരത്തേക്കുവീണ യേശുദാസിന്റെ വാരിയെല്ലുകള്ക്കും തലയ്ക്കും ഗുരുതര പരിക്കേറ്റു. യേശുദാസ് കാരക്കോണം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്.