എസ്. ജാനകി അനുസ്മരണം
അങ്ങാടിപ്പുറം: വിരമിച്ച അധ്യാപകരുടെ ചാരിറ്റബിൾ കൂട്ടായ്മയായ ഷെൽട്ടർ അങ്ങാടിപ്പുറവും ദേശസേവിനി വായനശാലയും സംയുക്തമായി എസ്. ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ശൈലേശ്വരി കലാസഭ ഡയറക്ടർ ഡോ. ശ്രീദേവി ഉദ്ഘാടനം ചെയ്തു.
എസ്. ജാനകി അനുസ്മരണ പ്രഭാഷണം ഷെൽട്ടർ ജില്ലാ ജോയിന്റ് സെക്രട്ടറി പി.രവി നടത്തി. കലാകാരി ശ്രിഥ വൈഷ്ണ വിശിഷ്ടാതിഥിയായിരുന്നു. ഗൗരി, ധ്രുവ്, വൈഗ, കെ. പുഷ്പലത, വേണു, കെ. ശിവരാമൻ, പി. സുഭാഷ്, സുരേഷ് കൃഷ്ണൻ, സുന്ദരൻ, കെ. രുഗ്മിണി, ഹേമ എന്നിവർ എസ്. ജാനകി ആലപിച്ച ഗാനങ്ങൾ അവതിരിപ്പിച്ചു.
ദേശസേവിനി വായനശാല സെക്രട്ടറി ഒ. കേശവൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് യു. രവി, ലൈബ്രേറിയൻ ഭാമിനി എന്നിവർ പ്രസംഗിച്ചു. കെ. ബാലകൃഷ്ണൻ, ടി. ലത, പി. അയമു, കെ. നവീൻ, എം. ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews