x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ന്നി​ച്ചി​ത​റി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ; വാ​ട​ക​യും വ​ൻ ബാ​ധ്യ​ത

വെബ് ഡെസ്ക്
Published: July 30, 2026 10:54 PM IST | Updated: July 30, 2026 10:54 PM IST

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സ് പ​ട്ടം​കു​ളത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ൾ.

പ​ത്ത​നം​തി​ട്ട: അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ന്നു വി​ധി​യെ​ഴു​തി​യ ജി​ല്ലാ ആ​സ്ഥാ​ന​ത്തെ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സു​ക​ൾ പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക്. 24 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും കോ​ട​തി​ക​ളും സ്ഥി​തി ചെ​യ്യു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ പ​കു​തി​യോ​ളം ഓ​ഫീ​സു​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു.

ഒ​രു കൂ​ര​യ്ക്കു കീ​ഴി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ലാ ഓ​ഫീ​സു​ക​ൾ അ​ട​ക്ക​മാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ചി​ന്നി​ച്ചി​ത​റി​യി​രി​ക്കു​ന്ന​ത്. ഇ​നി ഇ​വ തി​രി​കെ ഒ​രി​ട​ത്തേ​ക്ക് എ​ത്താ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ത്തേ​ക്കും. ഇ​ക്കാ​ല​യ​ള​വി​ൽ വാ​ട​ക ഇ​ന​ത്തി​ലും സ​ർ​ക്കാ​രി​നു വ​ൻ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സ് ക​ട​മ്മ​നി​ട്ട റോ​ഡി​ൽ പ്ര​സ്ക്ല​ബി​നു സ​മീ​പം പ​ട്ടം​കു​ളം റോ​ഡി​നോ​ടു ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ലാ​യി​രു​ന്നു താ​ലൂ​ക്ക് ഓ​ഫീ​സ്. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ താ​ലൂ​ക്കു​കൂ​ടി​യാ​ണ് കോ​ഴ​ഞ്ചേ​രി. വി​ശാ​ല​മാ​യ സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫീ​സി​നു​വേ​ണ്ടി മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​ണ് വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ന്ന​ത്. 85,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ വാ​ട​ക. പാ​ർ​ക്കിം​ഗ് സൗ​ക​ര്യം അ​ട​ക്കം പ​രി​മി​ത​മാ​ണെ​ങ്കി​ലും ന​ഗ​ര​ത്തി​ൽ​ത്ത​ന്നെ കെ​ട്ടി​ടം ല​ഭ്യ​മാ​യ​ത് ആ​ളു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. ഓ​ഫീ​സ് മാ​റ്റ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ മൂ​ന്നാ​ഴ്ച​യാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച​യോ​ടെ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും കം​പ്യൂ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ള​ക്കം പു​തി​യ ഓ​ഫീ​സി​ൽ സ​ജ്ജ​മാ​യ​ത് ഇ​ന്ന​ലെ​യോ​ടെ​യാ​ണ്.

പ്ര​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ്, സ​ബ്ട്ര​ഷ​റി, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ് തു​ട​ങ്ങി​യ​വ ന​ഗ​ര​ത്തി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി.
മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ് കോ​ള​ജ് റോ​ഡി​ൽ മ​ണ്ണി​ൽ റീ​ജ​ൻ​സി​യു​ടെ എ​തി​ർ​വ​ശ​ത്തു കാ​പ്പി​ൽ ബി​ൽ​ഡിം​ഗി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ് പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ​രി​കി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ബ് ട്ര​ഷ​റി താ​ഴെ​വെ​ട്ടി​പ്രം റിം​ഗ് റോ​ഡി​ൽ പി​എ​സ്‌​സി ഓ​ഫീ​സി​നു സ​മീ​പ​ത്തേ​ക്കാ​ണ് മാ​റ്റി​യ​ത്. പെ​ൻ​ഷ​ൻ​കാ​ർ​ക്കും മ​റ്റും ഇ​നി ഏ​റെ ദൂ​രം സ​ഞ്ച​രി​ച്ചെ​ങ്കി​ലേ ട്ര​ഷ​റി​യി​ലെ​ത്താ​ൻ ക​ഴി​യൂ. മി​നി സി​വി​ൽ​സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നു​ള്ള ഫി​നാ​ൻ​ഷ​ൽ കോം​പ്ല​ക്സി​നു പ്ര​ശ്ന​മി​ല്ലാ​ത്ത​തി​നാ​ൽ ജി​ല്ലാ ട്ര​ഷ​റി​യും മ​റ്റ് ധ​ന​കാ​ര്യ ഓ​ഫീ​സു​ക​ളും ഇ​തേ കെ​ട്ടി​ട​ത്തി​ൽ തു​ട​രും.
കോ​ട​തി​ക​ൾ​ക്കാ​യി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് സ​ജ്ജീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ഏ​ഴ് കോ​ട​തി​ക​ൾ​ക്കും ഇ​വി​ടെ സ്ഥ​ല​സൗ​ക​ര്യം തി​ക​യാ​ത്ത​തി​നാ​ൽ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഒ​രു കെ​ട്ടി​ടം​കൂ​ടി സ​ജ്ജീ​ക​രി​ക്കും.
മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ മ​റ്റ് ഓ​ഫീ​സു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ ആ​യി​ട്ടു​ണ്ട്. ഓ​ഫീ​സ്

ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​യ​ലു​ക​ളു​മൊ​ക്കെ മാ​റ്റി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മു​ഴു​വ​ൻ ഓ​ഫീ​സു​ക​ളും ഇ​വി​ടെ​നി​ന്ന് ഒ​ഴി​യും. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​മ​നു​സ​രി​ച്ചു​ള്ള സ്ഥ​ല​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഓ​ഫീ​സു​ക​ൾ​ക്കാ​യി ക​ണ്ടെ​ത്തു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക സ​ർ​ക്കാ​ർ നി​ര​ക്കി​ൽ നി​ർ​ണ‍​യി​ച്ച് അ​നു​മ​തി ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​ത്. 30,000 രൂ​പ​യാ​ണ് നി​ല​വി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന ഓ​ഫീ​സു​ക​ളു​ടെ കു​റ​ഞ്ഞ വാ​ട​ക.

കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലി​ൽ ഓ​ഫീ​സു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​മാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​തേ​വ​രെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​തി​നു​ള്ള സാ​ധ്യ​ത​യും അ​സ്ത​മി​ച്ചു.


ഓ​ഫീ​സ് മാ​റ്റ​ത്തി​നും ഫ​ണ്ട് വേ​ണം

മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഒ​ഴി​യു​ന്ന ഓ​ഫീ​സു​ക​ൾ പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് ഷി​ഫ്റ്റ് ചെ​യ്യു​ന്ന​തും ഓ​ഫീ​സ് മേ​ധാ​വി​ക​ൾ​ക്ക് വ​ൻ ബാ​ധ്യ​ത​യാ​ണ്. ഓ​രോ ഓ​ഫീ​സി​ന്‍റെ​യും മാ​റ്റേ​ണ്ട സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്കാ​യി ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ പ​ണം കെ​ട്ടി​വ​യ്ക്ക​ണം. ഇ​തു ക​ണ​ക്കാ​ക്കി​വ​രു​ന്ന മു​റ​യ്ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ പ​ണം കെ​ട്ടി​വ​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ ഈ ​പ​ണം സ​ർ​ക്കാ​രി​ൽ​നി​ന്നു സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ പ​ണം കൈ​യി​ൽ​നി​ന്നു ക​ണ്ടെ​ത്തേ​ണ്ടി​വ​രും. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സ് മാ​റ്റ​ത്തി​ന് 70,000 രൂ​പ​യാ​ണ് കെ​ട്ടി​വ​ച്ച​ത്.

അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ടം ല​ഭി​ക്കാ​ൻ വൈ​കി​യ​തും ഉ​യ​ർ​ന്ന വാ​ട​ക​യു​മാ​ണു ഓ​ഫീ​സു​ക​ൾ മാ​റ്റു​ന്ന​തി​ന് താ​മ​സമായത്. ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്ന് മാ​ർ​ച്ച് 30നു ​മു​ൻ​പാ​യി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ക​ഴി​ഞ്ഞ മാ​സം ജി​ല്ലാ ക​ള​ക്ട​ർ ഇ​ക്കാ​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം അ​ന്ത്യ​ശാ​സ​ന ന​ൽ​കി​യ​തോ​ടെ​യാ​ണ് ഓ​ഫീ​സ് മാ​റ്റം ത​കൃ​തി​യി​ലാ​യ​ത്.


മൂ​ന്ന​ര പ​തി​റ്റാ​ണ്ട് പ്രാ​യം; മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പൊ​ളി​ക്കും

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പു​തി​യ​ത് നി​ർ​മി​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള​ത് പൊ​ളി​ച്ചു​നീ​ക്കാ​നാ​ണ് തീ​രു​മാ​നം.

1990 മേ​യ് 21ന് ​അ​ന്ന​ത്തെ റ​വ​ന്യു മ​ന്ത്രി പി.​എ​സ്. ശ്രീ​നി​വാ​സ​നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ടി.​കെ. ഹം​സ​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ മ​ന്ദി​രം. 36 വ​ർ​ഷം മാ​ത്ര​മാ​ണ് കെ​ട്ടി​ട​ത്തി​നു പ​ഴ​ക്കം.
കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്നു മാ​റു​ക​യും ചോ​ർ​ച്ച ഉ​ണ്ടാ​കു​ക​യും ചെ​യ്ത കെ​ട്ടി​ട​ത്തി​ന്‍റെ ഉ​റ​പ്പ് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ര​ള ഹൈ​വേ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കോ​ൺ​ക്രീ​റ്റ് സാം​പി​ളു​ക​ൾ ഇ​തി​നാ​യി ശേ​ഖ​രി​ച്ചി​രു​ന്നു.

കെ​ട്ടി​ടം ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. തു​ട​ർ​ന്നാ​ണ് കെ​ട്ടി​ടം എ​ത്ര​യും വേ​ഗം ഒ​ഴി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. അ​ഞ്ചു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം 1982ൽ ​ജി​ല്ല
രൂ​പീ​കൃ​ത​മാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഓ​ഫീ​സു​ക​ൾ ഒ​രു കൂ​ര​യ്ക്കു കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നാ​യി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ച​ന ന​ട​ന്ന​ത്.

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ച് 18 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ​ത​ന്നെ ത​ക​ർ​ച്ച​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യി​രു​ന്നു. താ​ത്കാ​ലി​ക​മാ​യി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ണ് അ​ന്നു മു​ന്നോ​ട്ടു പോ​യ​ത്. നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലെ പോ​രാ​യ്മ​ക​ളും സം​ര​ക്ഷ​ണ​ത്തി​ന്‍റെ കു​റ​വു​മാ​ണ് പ്ര​ധാ​ന പ്ര​ശ്ന​മാ​യി ക​ണ്ട​ത്.
കാ​ടു​ക​ളും സ​സ്യ​ങ്ങ​ളും കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ചോ​ർ​ച്ച​യു​ണ്ടാ​കു​ക​യും ക​ന്പി തു​രു​ന്പെ​ടു​ക്കു​ക​യും ചെ​യ്തു.

ശൗ​ചാ​ല​യ​ങ്ങ​ൾ ചോ​ർ​ന്നൊ​ലി​ച്ച​തും പ്ലം​ബിം​ഗ് സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ൾ യ​ഥാ​സ​മ​യം പ​രി​ഹ​രി​ക്കാ​തെ​യി​രു​ന്ന​തും കെ​ട്ടി​ട​ത്തി​ന്‍റെ ത​ക​ർ​ച്ച വേ​ഗ​ത്തി​ലാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം ജി​ല്ലാ​ത​ല ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ച ഇ​ട​മാ​യി​രു​ന്നി​ട്ടും ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

Tags : Nattuvishesham Districtnews Scattered

Recent News

Corehub Up