x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: എ​സ്എ​ഫ്ഐ​ പ്ര​തി​ഷേ​ധിച്ചു

വെബ് ഡെസ്ക്
Published: September 19, 2026 03:55 AM IST | Updated: September 19, 2026 03:55 AM IST

പേ​രാ​മ്പ്ര ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​സ്കൂ​ൾ ഓ​ഫിസി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച എ​സ്എ​ഫ്ഐ പ്രവർത്തകരെ പൊ​ലി​സ്‌ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കു​ന്നു.

പേ​രാ​മ്പ്ര: സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് പേ​രാ​മ്പ്ര ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ്‌​അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. വോ​ട്ട് ചെ​യ്യാ​ൻ നി​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ അ​ധ്യാ​പി​ക ഇ​ട​പ്പെ​ട്ട് സ്വാ​ധീ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ്‌ ഇ​ട​തു വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.
ഫ​ല പ്ര​ഖ്യാ​പ​നം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് എ​സ്എ​ഫ്ഐ ഉ​ന്ന​യി​ച്ച​ത്. അ​തേ സ​മ​യം റി​സ​ൾ​ട്ട് ഔ​ദ്യോ​ഗി​ക​മാ​യി നോ​ട്ടീ​സ് ബോ​ർ​ഡി​ൽ ഇ​ട​ണ​മെ​ന്ന് വ​ല​തു സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ൽ സം​ഭ​വം പ​രി​ഹാ​ര​മാ​യി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് എ​സ്എ​ഫ്ഐ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഓ​ഫീ​സി​ൽ നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും നീ​ക്കു​ക​യാ​യി​രു​ന്നു.

Tags : District News Nattuvishesham SFI Protested

Recent News

Corehub Up