പാലാവയൽ സെന്റ് ജോൺസ് സ്കൂളിന് അനുവദിച്ച ബസ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫ്ളാഗ് ഓഫ് ചെയ്യുന്നു.
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന് തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. എംപി, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, സ്കൂൾ മാനേജർ, അധ്യാപകർ, വിദ്യാർത്ഥികൾ ആദ്യ യാത്ര നടത്തി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സ്കൂൾ മാനേജർ ഫാ.ജോസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, പ്രിൻസിപ്പൽ അനിൽ ജേക്കബ്, മുഖ്യാധ്യാപിക സിനറ്റ് കെ.ടോം, പിടിഎ പ്രസിഡന്റ് ബിജോയി ചേലമരത്തിങ്കൽ, എൽപി സ്കൂൾ മുഖ്യാധ്യാപിക ബിന്ദു ജയിംസ്, പിടിഎ പ്രസിഡന്റ് പ്രശാന്ത് പാറേക്കുടിയിൽ, മുൻ പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, ബസ് മാനേജ്മെന്റ് ചെയർമാൻ സോമി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.ബസ് വാങ്ങുന്നതിന് 28 ലക്ഷം രൂപയാണ് എംപി അനുവദിച്ചത്.
Tags : NattuVishesham.DistricteNews