x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​രം​ഗ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് ശാ​സ്ത്രീ​യ ഇ​ട​പെ​ട​ല്‍

വെബ് ഡെസ്ക്
Published: October 27, 2026 07:19 AM IST | Updated: October 27, 2026 07:19 AM IST

വി​ബി-​ജി റാം ​ജി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന പ​രി​ശീ​ല​ന ശി​ല്പ​ശാ​ല ജി​ല്ലാ ക​ള​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: ഭാ​വി​യി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ജ​ല​ക്ഷാ​മ​ത്തെ ഇ​ന്നു ന​ട​ത്തു​ന്ന ഫ​ല​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ടു​ത്ത ത​ല​മു​റ​യ്ക്ക് വാ​സ​യോ​ഗ്യ​മാ​യ ഭൂ​മി ഉ​റ​പ്പാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്കാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്. വി.​ബി-​ജി റാം ​ജി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സു​രം​ഗ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം, സം​ര​ക്ഷ​ണം, ശാ​സ്ത്രീ​യ പ​രി​പാ​ല​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന പ​രി​ശീ​ല​ന ശി​ല്പ​ശാ​ല ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍.

കേ​ര​ള​ത്തി​ല്‍ സു​രം​ഗ​ക​ള്‍ കാ​ണ​പ്പെ​ടു​ന്ന ഏ​ക ജി​ല്ല​യാ​ണ് കാ​സ​ര്‍​ഗോ​ഡ്. സു​രം​ഗ​ക​ളു​ടെ സം​ര​ക്ഷ​ണ​വും ശാ​സ്ത്രീ​യ പ​രി​പാ​ല​ന​വും മാ​തൃ​കാ പ​ദ്ധ​തി​യാ​യി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വി​ബി-​ജി റാം ​ജി സ്റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ഭൂ​ഗ​ര്‍​ഭ​ജ​ല ബോ​ര്‍​ഡ് ക​ഴി​ഞ്ഞമാ​സം​ ജി​ല്ല​യി​ലെ സു​രം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ശാ​സ്ത്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്കു​ള്ള സാ​ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ള്ളി​ക്ക​ര, ബേ​ഡ​ഡു​ക്ക, പു​ത്തി​ഗെ, ക​യ്യൂ​ര്‍-​ചീ​മേ​നി, ക​ള്ളാ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍, കു​മ്പ​ള, ചെ​ങ്ക​ള എ​ന്നീ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണം ന​ട​ത്തു​ന്ന​ത്. ശാ​സ്ത്രീ​യ​മാ​യ അ​റി​വും അ​വ​ബോ​ധ​വും സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

വി​ബി-​ജി റാം ​ജി ജി​ല്ലാ ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ഭൂ​ഗ​ര്‍​ഭ​ജ​ല ബോ​ര്‍​ഡ് റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ഡി. ജ്ഞാ​ന​സു​ന്ദ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. കേ​ന്ദ്ര ഭൂ​ഗ​ര്‍​ഭ​ജ​ല ബോ​ര്‍​ഡ് കേ​ര​ള റീ​ജി​യ​ണി​ലെ സ​യ​ന്‍റി​സ്റ്റ് ഡി.​എം. സ​ന്താ​ന സു​ബ്ര​ഹ്‌​മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല​യി​ലെ സു​രം​ഗ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യ​മി​ട്ടു​ള്ള ഭൂ​ഗ​ര്‍​ഭ​ജ​ല സം​ഭ​ര​ണ മേ​ഖ​ലാ പ​രി​പാ​ല​നം, ഭൂ​ഗ​ര്‍​ഭ​ജ​ല​ത്തി​ന്‍റെ ഹൈ​ഡ്രോ​ളി​ക് പ​ഠ​നം, ജി​ല്ല​യി​ല്‍ കൃ​ത്രി​മ ഭൂ​ഗ​ര്‍​ഭ പു​ന​ര്‍​നി​റ​വി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ന്നു. വി​ബി-​ജി റാം ​ജി നി​യ​മ​ത്തി​ന്‍റെ അ​വ​ലോ​ക​നം, നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​വു​ന്ന പ്ര​വൃ​ത്തി​ക​ള്‍, മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന്‍റെ ഗ​തി വി​ശ​ക​ല​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും പ​രി​ശീ​ല​നം ന​ല്‍​കി. പൈ​ല​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​ങ്കു​വ​ച്ചു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി. ഹ​രി​ദാ​സ്, ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫി​സ​ര്‍ ഒ. ​ര​തീ​ഷ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, വി​ബി-​ജി റാം ​ജി ജി​ല്ലാ എ​ന്‍​ജി​നി​യ​ര്‍ സാ​ദ അ​ബ്ദു​റ​ഹി​മാ​ന്‍, ദാ​രി​ദ്ര്യ​ല​ഘൂ​ക​ര​ണ വി​ഭാ​ഗം ഹെ​ഡ് ക്ലാ​ര്‍​ക്ക് ര​വി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ന്ദ്ര ഭൂ​ഗ​ര്‍​ഭ​ജ​ല ബോ​ര്‍​ഡ്, വി​ബി-​ജി റാം ​ജി സ്റ്റേ​റ്റ് മി​ഷ​ന്‍ കേ​ര​ള, വി​ബി-​ജി റാം ​ജി കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags :

Recent News

Corehub Up