x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​റ​സിനടിയി​ൽ​പ്പെ​ട്ട് സ്‌​കൂ​ട്ട​ർ യാത്രിക​ൻ മ​രി​ച്ചു


Published: November 7, 2025 11:35 PM IST | Updated: November 7, 2025 11:35 PM IST

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​ക്കു സ​മീ​പം ടോ​റ​സ് ലോ​റി​ക്കടി​യി​ൽ​പ്പെ​ട്ട് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡ് പ​ള്ളി​ത്തോ​ട് പു​ന്ന​യ്ക്ക​ൽ ബെ​ൻ​സ​ൺ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​മ​ൽ പി. ​ബെ​ൻ (33) ആ​ണ് മ​രി​ച്ച​ത്. ചേ​ർ​ത്ത​ല ഇ​സാ​ഫ് ബാ​ങ്കി​ലെ മാ​നേ​ജ​രാ​യ അ​മ​ൽ ഇ​ന്ന​ലെ ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്ന് ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്കു വ​രു​ന്പോഴാണ് അ​പ​ക​ടം.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​തി​കു​റ​ഞ്ഞ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. ബൈ​ക്ക് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​യ​റി ടോ​റ​സിന്‍റെ അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നെന്ന് ചേ​ർ​ത്ത​ല പോ​ലീ​സ് പ​റ​ഞ്ഞു. പി​ൻ​ച​ക്ര​ങ്ങ​ൾ അ​മ​ലി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി. ചേ​ർ​ത്ത​ല പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും സ്‌​ഥ​ല​ത്തെ​ത്തി.

പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം അ​രു​ക്കു​റ്റി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. പി​താ​വ് : ബെ​ൻ​സ​ൺ ജോ​സ​ഫ്. മാ​താ​വ്: പ​രേ​ത​യാ​യ മാ​ഗി ബെ​ൻ​സ​ൺ. ഭാ​ര്യ: അ​ലീ​ന അ​ലോ​ഷ്യ​സ് (രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ). മ​ക​ൾ: അ​മി​യ മ​രി​യ.

Tags : Scooter rider dies nattuvisesham local news

Recent News

Corehub Up