x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നാ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കും

വെബ് ഡെസ്ക്
Published: September 18, 2026 04:09 AM IST | Updated: September 18, 2026 04:09 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​നും വ​നാ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​നും വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗം കൂ​ട്ടാ​നും തീ​രു​മാ​നം. വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ന്യ​ജീ​വി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വ​നം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വ​ന​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മി​ക്കേ​ണ്ട പാ​ല​ങ്ങ​ളു​ടെ ന​ട​പ​ടി​ക​ൾ യോ​ഗം വി​ല​യി​രു​ത്തി. ബ്ലാ​വ​ന പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള വ​നം​വ​കു​പ്പ് എ​ൻ​ഒ​സി​ക്കാ​യി പ​രി​വേ​ഷ് പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ധാ​ര​ണ​യാ​യി. ത​ട്ടേ​ക്കാ​ട് മു​ത​ൽ നേ​ര്യ​മം​ഗ​ലം വ​രെ​യു​ള്ള പെ​രി​യാ​ർ തീ​ര​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ആ​ർ​കെ​വി​വൈ ഫ​ണ്ടി​ൽ​നി​ന്ന് 1.66 കോ​ടി ചെ​ല​വ​ഴി​ച്ച് സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കും. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

പെ​രി​യാ​റി​ലൂ​ടെ ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന് (ആ​ർ​ആ​ർ​ടി) ബോ​ട്ട് വാ​ങ്ങാ​നും തീ​രു​മാ​നി​ച്ചു. വ​നാ​തി​ർ​ത്തി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​പ​ക​ട​സാ​ധ്യ​ത മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യു​ന്ന​തി​നു​മാ​യി എ​ഐ ക്യാ​മ​റ​ക​ളും, മു​ൻ​കൂ​ർ മ​ന്ന​റി​യി​പ്പ് സം​വി​ധാ​ന​വും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ നീ​ക്കം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം.

കോ​ട്ട​പ്പ​ടി മേ​ഖ​ല​യി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. ത​ട്ടേ​ക്കാ​ട്–​പു​ന്നേ​ക്കാ​ട് റോ​ഡി​ൽ മാ​വി​ൻ​ചു​വ​ട് ഭാ​ഗ​ത്ത് പു​തി​യ ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി ന​ൽ​കാ​നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ വ​ന​വാ​സ മേ​ഖ​ല​യു​ടെ അ​തി​ർ​ത്തി​യി​ൽ ത​ട്ടേ​ക്കാ​ട് മു​ത​ൽ ഉ​രു​ള​ൻ​ത​ണ്ണി വ​രെ ന​ട​ത്തു​ന്ന ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. മാ​മ​ല​ക്ക​ണ്ടം മേ​ഖ​ല​യി​ൽ ക​ച്ചോ​ല​പ്പാ​റ മു​ത​ൽ മേ​ട്ന​പാ​റ വ​രെ​യു​ള്ള സോ​ളാ​ർ ഫെ​ൻ​സിം​ഗി​ന്‍റെ നി​ർ​മാ​ണ​വും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലെ നി​ല​വി​ലെ സ്ഥി​തി​യും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. വ​നം–​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ശ​ക്ത​മാ​ക്കി പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.

ഡി​എ​ഫ്ഒ​മാ​രാ​യ പി. ​കാ​ർ​ത്തി​ക്, സൂ​ര​ജ് ബെ​ൻ, പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ രാ​ഖി എ​സ്. നാ​ഥ്, വി​വി​ധ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളി​ലെ റേ​ഞ്ച​ർ​മാ​ർ, മ​റ്റ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews forest border

Recent News

Corehub Up