x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് സ​ർ​വീ​സ് ചാ​ർ​ജ്; വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം ഇ​ന്ന്

വെബ് ഡെസ്ക്
Published: October 12, 2026 11:17 PM IST | Updated: October 12, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് 15 മു​ത​ൽ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ്, ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ട​ന​ക​ളുടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം യൂ​ണി​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

15 ന് ​ലോ​ക്ഭ​വ​ൻ മാ​ർ​ച്ചും ന​ട​ത്തും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങിക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡന്‍റ്് ജ​സ്റ്റി​ൻ പാ​ല​ത്ര, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം. ​അ​ബു ന​വാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വ​ർ​ഗീ​സ്, മ​നോ​ജ് വി​നാ​യ​ക, അ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Service charge NattuVishasham DistrictNews

Recent News

Corehub Up