കൃഷിഭൂമി ഇടിഞ്ഞുവീണ നിലയിൽ.
ചക്കിട്ടപാറ: മഴ കനത്തതോടെ ചക്കിട്ടപാറ-ചെമ്പ്ര പാതയോരത്ത് വീണ്ടും രൂക്ഷമായ മണ്ണിടിച്ചിൽ. താന്നിയോട് ഭാഗത്തെ കൃഷിയിടങ്ങൾക്ക് നാശം സംഭവിച്ചു. മലയോര ഹൈവേയുടെ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന റോഡിന്റെ കുത്തനെ ഉയരമുള്ള വശ ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്.
കർഷകൻ മാളിയേക്കൽ ചാക്കോയുടെ ഉടമസ്ഥതയിലുള്ള കൃഷി ഭൂമിയാണിത്. കഴിഞ്ഞ ദിവസം സമീപവാസി വെട്ടുകല്ലേൽ തോമസിന്റെ വീട് സ്ഥിതി ചെയ്യുന്ന പാത വശവും ഇടിയുകയുണ്ടായി. മഴ തുടർന്നാൽ ഇനിയും ഇവിടെ മണ്ണിടിച്ചിലിനു സാധ്യതയേറെയാണ്. റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കേരളാ റോഡ് ഫണ്ട് ബോർഡ് ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Chembra route