കിടങ്ങൂര്‍- അയര്‍ക്കുന്നം റോഡിലെ മോനിപ്പള്ളി വളവില്‍ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം വാഹനങ്ങള്‍ മുന്നോട്ട് നീങ്ങാനാവാത്ത നിലയില്‍.
കിടങ്ങൂര്‍: അയര്‍ക്കുന്നം റോഡിലെ മോനിപ്പള്ളി വളവില്‍ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാരുടെയും പ്രദേശവാസികളുടെയും വ്യാപാരികളുടെയും നിത്യദുരിതമായി മാറുന്നു. ചെറിയ മഴ പെയ്താല്‍ പോലും അര കിലോമീറ്ററിലധികം ദൂരത്തില്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് നിലവിലെ സ്ഥിതി. ഇതുമൂലം വാഹനഗതാഗതം ദുഷ്കരമാകുകയും കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു.
അശാസ്ത്രീയമായ റോഡ് നിര്‍മാണവും സ്വാഭാവിക ജലസ്രോതസുകള്‍ ഇല്ലാതാക്കിയതുമാണ് പ്രശ്നത്തിന് പ്രധാന കാരണമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പ്രദേശത്തെ മഴവെള്ളം മേക്കാട്ട് തോട്ടിലൂടെയും കൊച്ചുപാലം വഴിയും കടുതോട്, ഇരുട്ടുകുഴി തോട് എന്നിവയിലൂടെയും സുഗമമായി ഒഴുകിപ്പോകുമായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് ഉറപ്പാക്കാന്‍ രണ്ട് കലുങ്കുകളും പ്രവര്‍ത്തിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ റോഡ് വീതികൂട്ടി നവീകരിച്ചപ്പോള്‍ ഈ തോടുകള്‍ നികത്തപ്പെടുകയും കലുങ്കുകള്‍ ഇല്ലാതാകുകയും ചെയ്തതോടെയാണ് വെള്ളക്കെട്ട് സ്ഥിരം പ്രതിഭാസമായി മാറിയതെന്നാണ് പരാതി.
Tags : Nattuvishesham DistrictNews DeepikaNews permanent solution.