x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പ​ട​വി​ൽ കാ​ട്ടു​പ​ന്നിശ​ല്യം രൂ​ക്ഷം: ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: November 2, 2026 06:50 AM IST | Updated: November 2, 2026 06:50 AM IST

പെ​രു​മ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന മ​ല​യോ​ര മേ​ഖ​ല​യാ​യ പെ​രു​മ്പ​ട​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി ശ​ല്യം ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. പെ​രു​മ്പ​ട​വി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ക​ല്യാ​ണ​പു​രം, ഇ​ര​ട്ടാ​ട, പാ​ക്ക​ഞ്ഞി​ക്കാ​ട്, ത​ല​വി​ൽ, അ​ടു​ക്കം, വി​ള​യാ​ർ​കോ​ട്, നാ​യി​ക്കു​ന്ന്, മ​നു​കു​ന്ന്, ക​രി​പ്പാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​റ​മ്പു​ക​ളി​ൽ നി​ന്ന് കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന പ​ന്നി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ വി​ഹ​രി​ക്കു​ക​യാ​ണ്. കു​റ​ച്ചു​നാ​ളു​ക​ളാ​യി പെ​രു​മ്പ​ട​വ് ടൗ​ണി​നോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളെ ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ ക​പ്പ, ചേ​മ്പ്, കാ​ച്ചി​ൽ, വാ​ഴ, തെ​ങ്ങി​ൻ തൈ​ക​ൾ എ​ന്നി​വ പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കു​ത്തി​മ​റി​ച്ചു ന​ശി​പ്പി​ച്ചു. തു​ള്ളി​ന​ന സം​വി​ധാ​ന​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് ചു​റ്റും കെ​ട്ടി​യ വേ​ലി​ക​ളും ത​ക​ർ​ത്താ​ണ് പ​ന്നി​ക​ൾ അ​ക​ത്തു​ക​യ​റു​ന്ന​ത്. വ​ൻ തു​ക ക​ട​മെ​ടു​ത്തും പ​ലി​ശ​യ്ക്കെ​ടു​ത്തും കൃ​ഷി​യി​റ​ക്കി​യ സാ​ധാ​ര​ണ​ക്കാ​ർ ഇ​തോ​ടെ പൂ​ർ​ണ​മാ​യും വ​ഴി​യാ​ധാ​ര​മാ​യി​രി​ക്കു​ക​യാ​ണ്. വ​ന്യ​ജീ​വി​ശ​ല്യം കാ​ര​ണം കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ​ല ക​ർ​ഷ​ക​രും.
‌

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റോ​ഡ​രി​കി​ൽ ത​മ്പ​ടി​ക്കു​ന്ന പ​ന്നി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. വെ​ളി​ച്ച​ക്കു​റ​വു​ള്ള റോ​ഡു​ക​ളി​ലേ​ക്ക് പ​ന്നി​ക​ൾ പെ​ട്ടെ​ന്ന് ചാ​ടു​ന്ന​ത് കാ​ര​ണം നി​ര​വ​ധി ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പിം​ഗി​ന് ഇ​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളും പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ ഭ​യ​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ൽ വി​ടാ​ൻ പോ​ലും ര​ക്ഷി​താ​ക്ക​ൾ ഭ​യ​പ്പെ​ടു​ന്നു.

Tags :

Recent News

Corehub Up