x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ങ്കേ​ഴ്‌​സ് ചി​ത്ര​ര​ച​ന- കാ​ര്‍​ട്ടൂ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ ഓ​ഗ​സ്റ്റ് എ​ട്ടി​ന്

വെബ് ഡെസ്ക്
Published: July 24, 2026 11:50 PM IST | Updated: July 24, 2026 11:50 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​വും ന്യൂ​ഡ​ല്‍​ഹി ചി​ല്‍​ഡ്ര​ന്‍​സ് ബു​ക്ക് ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 29-ാമ​ത് അ​ഖി​ല കേ​ര​ള ശ​ങ്കേ​ഴ്‌​സ് ചി​ത്ര​ര​ച​ന, കാ​ര്‍​ട്ടൂ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ല്‍ ഓ​ഗ​സ്റ്റ് എ​ട്ടി​ന് ന​ട​ക്കും. കാ​ര്‍​ട്ടൂ​ണി​സ്റ്റ് ശ​ങ്ക​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ചി​ല്‍​ഡ്ര​ന്‍​സ് ബു​ക്ക് ട്ര​സ്റ്റ് ന​ട​ത്തു​ന്ന രാ​ജ്യാ​ന്ത​ര ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ന്‍​പ​ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​രം. രാ​വി​ലെ 10ന് ​ന​ഴ്‌​സ​റി ക്ലാ​സ് മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ്ര​ത്യേ​ക ക​ള​റിം​ഗ് മ​ത്സ​ര​വും കാ​ര്‍​ട്ടൂ​ണ്‍ മ​ത്സ​ര​വും ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ പ്ല​സ്ടു വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള കാ​രി​ക്കേ​ച്ച​ര്‍ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. മു​തി​ര്‍​ന്ന​വ​രുടെ കാ​രി​ക്കേ​ച്ച​ര്‍ മ​ത്സ​ര​ത്തി​ന് പ്രാ​യ​പ​രി​ധി​യി​ല്ല.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് ന്യൂ​ഡ​ല്‍​ഹി ബു​ക്ക് ട്ര​സ്റ്റ് വ​ക വെ​ള്ളി മെ​ഡ​ലു​ക​ളും കാ​ഷ് അ​വാ​ര്‍​ഡു​ക​ളും ന​ല്‍​കും. കൂ​ടാ​തെ മി​ക​ച്ച പെ​യി​ന്‍റിം​ഗി​നും കാ​ര്‍​ട്ടൂ​ണി​നും ശ​ങ്കേ​ഴ്‌​സ് അ​വാ​ര്‍​ഡും (വെ​ള്ളി മെ​ഡ​ല്‍) ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​വും ഡി​സി ബു​ക്സും ന​ല്‍​കു​ന്ന ട്രോ​ഫി​ക​ളും ഓ​രോ ഗ്രൂ​പ്പി​ലും 25 പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. കാ​രി​ക്കേ​ച്ച​ര്‍ മ​ത്സ​ര​ത്തി​ല്‍ ഏ​റ്റ​വും ന​ല്ല സൃ​ഷ്ടി​ക്ക് 1001 രൂ​പ ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9447008255, 9188520400.

Tags : Nattuvishesham DistrictNews DeepikaNews Shankar's Drawing

Recent News

Corehub Up