x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് യൂ​ത്ത് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് സി​ജോ ജോ​ർ​ജും ഗാ​യ​ത്രി​യും


Published: March 19, 2026 06:08 AM IST | Updated: March 19, 2026 06:08 AM IST

കാ​ല​ടി: ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് യൂ​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ കാ​ല​ടി ആ​ദി​ശ​ങ്ക​ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ജോ ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ ഗാ​യ​ത്രി ജ​യ​ൻ കൃ​ഷ്ണ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബം​ഗ​ളൂ​രു അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ആ​റു പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​രും ക​ർ​ണാ​ട​ക സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് സെ​ല്ലും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

Tags : nattu vishesham Sijo George and Gayathri Youth Parliament

Recent News

Corehub Up