x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ലേ​റ്റ് പ​ദ്ധ​തി: വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Published: June 19, 2026 05:12 AM IST | Updated: June 19, 2026 05:12 AM IST

കോ​ല​ഞ്ചേ​രി: കു​ന്ന​ത്തു​നാ​ട് മു​ൻ എം​എ​ൽ​എ പി.​വി. ശ്രീ​നി​ജി​ന്‍റെ വി​ദ്യാ​ജ്യോ​തി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ സ്ലേ​റ്റ് പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൽ ജ​ബ്ബാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം ക്വി​ക് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള​ള ​റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ച്ചു.

2023 ജൂ​ലൈ 22ന് ​ആ​രം​ഭി​ച്ച സ്ലേ​റ്റ് പ​ദ്ധ​തി ​മു​ൻ എം​എ​ൽ​എ​യു​ടെ വി​ദ്യാ​ജ്യോ​തി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ്പാ​ക്കി​യ​ത്. ബി​പി​സി​എ​ലി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്ന് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 1.90 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ 21 സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഏ​ക​ദേ​ശം 11,000 ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

പ​ദ്ധ​തി​ക്കാ​യി സ്കൂ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ പ​രി​ശീ​ല​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, പ​ങ്കെ​ടു​ത്ത ഫാ​ക്ക​ൽ​റ്റി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ക​ണ​ക്കു​ക​ൾ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 90 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച പ​ദ്ധ​തി​യി​ൽ ത​ന്നെ ഗു​രു​ത​ര പാ​ളി​ച്ച​ക​ൾ സം​ഭ​വി​ച്ചി​ട്ടും ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഒ​രു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​ത് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ഇ​തി​ന് പി​ന്നി​ൽ വ​ലി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടും ഫ​ണ്ട് ദു​രു​പ​യോ​ഗ​വും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up