x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​നേ​ക് റെ​സ്ക്യൂ വ​ള​ണ്ടി​യ​ർ​മാ​ർ കടുത്ത പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: July 21, 2026 03:30 AM IST | Updated: July 21, 2026 03:30 AM IST

പി​ടി​കൂ​ടി​യ പാ​മ്പു​മാ​യി ബാ​ബു എ​ള്ള​ങ്ങ​ൽ.

മു​ക്കം: "ഞ​ങ്ങ​ൾ സ്വ​ന്തം കാ​ശും മു​ട​ക്കി, ജീ​വ​നും പ​ണ​യം വ​ച്ചാ​ണ് ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ പോ​കു​ന്ന​ത്. പ​ക്ഷേ പാ​മ്പി​നെ പി​ടി​ച്ചു​ക​ഴി​ഞ്ഞാ​ൽ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ വ​ന്ന് കൊ​ണ്ടു​പോ​കി​ല്ല.

ഞ​ങ്ങ​ൾ ത​ന്നെ താ​മ​ര​ശേ​രി വ​രെ വ​ണ്ടി വി​ളി​ച്ച് കൊ​ണ്ടു​പോ​യി കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്' മു​ക്ക​ത്തെ സ്‌​നേ​ക് റെ​സ്ക്യൂ വ​ള​ണ്ടി​യ​റാ​യ ബാ​ബു എ​ള്ള​ങ്ങ​ലി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. വി​ഷ​പാ​മ്പു​ക​ളെ പി​ടി​കൂ​ടി മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് കാ​വ​ലാ​ളാ​കു​ന്ന സ്നേ​ക്ക് റെ​സ്ക്യൂ വ​ള​ണ്ടി​യ​ർ​മാ​രാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള മു​ക്കം മേ​ഖ​ല​യി​ലെ അം​ഗീ​കൃ​ത പാ​മ്പ് പി​ടു​ത്ത​ക്കാ​ർ​ക്കാ​ണ് ഈ ​ദു​രി​തം.

രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ പി​ടി​കൂ​ടു​ന്ന വി​ഷ​പ്പാ​മ്പു​ക​ളെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് വ​ള​ണ്ടി​യ​ർ​മാ​രു​ടെ പ്ര​ധാ​ന പ​രാ​തി. സ​ർ​ക്കാ​രി​ന്‍റെ "സ​ർ​പ്പ' ആ​പ്പ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത്, നി​യ​മ​പ​ര​മാ​യ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ഈ ​വ​ള​ണ്ടി​യ​ർ​മാ​ർ പാ​മ്പു​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. പാ​മ്പി​നെ പി​ടി​കൂ​ടാ​ൻ പോ​കു​മ്പോ​ഴും, പി​ടി​ച്ച ശേ​ഷ​വും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ആ​പ്പി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഇ​ങ്ങ​നെ നി​യ​മം കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടും, പി​ടി​കൂ​ടി​യ പാ​മ്പു​ക​ളെ വ​നം​വ​കു​പ്പ് വ​ന്ന് കൊ​ണ്ടു​പോ​കു​ന്ന പ​തി​വ് ഇ​പ്പോ​ൾ പാ​ടേ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

മ​റ്റു ജോ​ലി​ക​ൾ ചെ​യ്ത് ജീ​വി​ക്കു​ന്ന ഈ ​വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ഈ ​സേ​വ​ന​ത്തി​ന് യാ​തൊ​രു​വി​ധ പ്ര​തി​ഫ​ല​വും ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് പി​ടി​കൂ​ടി​യ പാ​മ്പു​ക​ളെ മു​ക്ക​ത്തു​നി​ന്നും 25 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​മു​ള്ള താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സി​ൽ സ്വ​ന്തം ചെ​ല​വി​ൽ എ​ത്തി​ക്കേ​ണ്ടി വ​രു​ന്ന ദു​ര​വ​സ്ഥ. വ​നം​വ​കു​പ്പി​ന്‍റെ ക​ടു​ത്ത അ​വ​ഗ​ണ​ന കാ​ര​ണം ഈ ​മേ​ഖ​ല​യി​ലെ റെ​സ്ക്യൂ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ പി​ന്മാ​റേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് വ​ള​ണ്ടി​യ​ർ​മാ​ർ.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​മ്പു​ക​ൾ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, അ​ധി​കാ​രി​ക​ളു​ടെ ഈ ​അ​നാ​സ്ഥ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കും. എ​ത്ര​യും പെ​ട്ടെ​ന്ന് വ​നം​വ​കു​പ്പ് ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും സ​ർ​പ്പ​മി​ത്ര വ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham DistrictNews

Recent News

Corehub Up