പന്തളം: മങ്ങാരം ഗവ.യുപി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് സമാപിച്ചു.
സമാപന സമ്മേളനം പന്തളം നഗരസഭ കൗൺസിലർ ഷിബിന ബഷീർ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ കെ. എച്ച്. ഷിജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, അധ്യാപകരായ വിഭു നാരായണൻ, ലക്ഷമി ചന്ദ്രൻ, സ്കൂൾ ലീഡർ മുഹമ്മദ് ആബിദ്, ക്യാമ്പ് ലീഡർ സൂര്യ നാരായണൻ എന്നിവർ പ്രസംഗിച്ചു.
പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളും പ്രദർശനം, യോഗ പരിശീലനം, നാടൻ പാട്ട് പരിശീലനം, മോട്ടിവേഷൻ ക്ലാസ്, ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം, പ്രദർശനം എന്നിവയും നടന്നു. ടി. ലളിത, രഞ്ചിനി, വിജയമോഹൻ നായർ, അരുണ കെ. മനോജ് എന്നിവർ വിവിധ ക്ലാസുകളെടുത്തു.
Tags : nattu vishesham Social Service Scheme