ചിറ്റാരിക്കാൽ: തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ മൂന്നാം ഡിവിഷൻ സൗത്ത് സോൺ ഫുട്ബോൾ ലീഗിൽ സിഡിഎ ചിറ്റാരിക്കാൽ ജേതാക്കളായി. ഉദുമ ബാജിയോ ഫാൻസ് ക്ലബിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ജില്ലാ ചാമ്പ്യൻഷിപ്പിനായി സിഡിഎ ടീം നോർത്ത് സോണിലെ വിജയികളുമായി മത്സരിക്കും.
സിഡിഎ ഫുട്ബോൾ അക്കാദമിയിലൂടെ പരിശീലനം നേടി വളർന്നുവരുന്ന കുട്ടികളാണ് സിഡിഎ ടീമിനുവേണ്ടി കളത്തിലിറങ്ങിയത്. എല്ലാ മത്സരങ്ങളും വിജയിച്ചാണ് ടീം ഫൈനലിലെത്തിയത്. വിനോദ് കോട്ടയിലായിരുന്നു പരിശീലകൻ.
Tags : nattu vishesham South Zone Football League