പേരാവൂർ അഗ്നിരക്ഷാ സേന ഓഫിസ് സന്ദർശിച്ച ആറളം ഗവ.ആശ്രമം സ്കൂളിലെ എസ്പിസി കേഡറ്റുകൾ.
ഇരിട്ടി: തിരുനെല്ലി (ആറളം) ഗവ. ആശ്രമം സ്കൂളിലെ എസ്പിസി കേഡറ്റുകൾ പേരാവൂർ അഗ്നി രക്ഷാസേന ഓഫിസ് സന്ദർശിച്ചു. അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് കേഡറ്റുകളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
വിവിധതരം അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗം,അപകടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രഥമശുശ്രൂഷാ രീതികൾ, എമർജൻസി വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവർത്തന രീതികൾ തുടങ്ങിയവയെക്കുറിച്ച് കേഡറ്റുകൾ ചോദിച്ചറിഞ്ഞു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബാബു അയോടൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.കെ. വിനു എന്നിവരുടെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് വിവരങ്ങൾ നൽകി.
സ്കൂൾ മാനേജർ നൗഷാദ്, അധ്യാപികമാരായ അമൃത ദേവസ്യ, എം.ആർ. പാർവതി, കമ്യൂണിറ്റി പൊലിസ് ഓഫിസർ മണികണ്ഠൻ പിലാത്തറ എന്നിവർ നേതൃത്വം നൽകി.
Tags :