x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​​ര്‍​ഹി​​ക​​ പീ​​ഡ​​ന​​ത്തി​​നെ​​തി​​രേ ഇ​​നി സ്പീ​​ക്ക് അ​​പ്

വെബ് ഡെസ്ക്
Published: October 12, 2026 12:31 AM IST | Updated: October 12, 2026 12:31 AM IST

കോ​​ട്ട​​യം: ഗാ​​ര്‍​ഹി​​ക പീ​​ഡ​​നം ത​​ട​​യു​​ന്ന​​തി​​നും അ​​തി​​ജീ​​വി​​ത​​ക​​ള്‍​ക്ക് സു​​ര​​ക്ഷ​​യും പി​​ന്തു​​ണ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​മാ​​യി കേ​​ര​​ള പൊ​​ലി​​സ് ആ​​വി​​ഷ്‌​​ക​​രി​​ച്ച സ്പീ​​ക്ക് അ​​പ്പ് പ​​ദ്ധ​​തി​​ക്കു ജി​​ല്ല​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി. ല​​ഹ​​രി​​മാ​​ഫി​​യ​​യു​​ടെ വേ​​ര​​റക്കു​​ന്ന ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന് പി​​ന്നാ​​ലെ​​യാ​​ണ് സ്പീ​​ക്ക് അ​​പ്പു​​മാ​​യി ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പ് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഗാ​​ര്‍​ഹി​​ക അ​​തി​​ക്ര​​മം ത​​ട​​യു​​ക, അ​​തി​​ജീ​​വി​​ത​​ക​​ള്‍​ക്ക് നി​​യ​​മ​​സ​​ഹാ​​യ​​വും കൗ​​ണ്‍​സ​​ലിം​​ഗും ഉ​​റ​​പ്പാ​​ക്കു​​ക, സു​​ര​​ക്ഷി​​ത​​മാ​​യ താ​​മ​​സ​​വും ഉ​​പ​​ജീ​​വ​​ന പി​​ന്തു​​ണ​​യും ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്നി​​വ​​യാ​​ണ് സ്പീ​​ക്ക് അ​​പ്പി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യ​​ങ്ങ​​ള്‍. പീ​​ഡ​​ന​​ങ്ങ​​ള്‍​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തോ​​ടൊ​​പ്പം, പ​​രാ​​തി ന​​ല്‍​കാ​​ന്‍ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലു​​ള്ള സ്ത്രീ​​ക​​ള്‍​ക്ക് സു​​ര​​ക്ഷി​​ത​​മാ​​യി സ​​ഹാ​​യം തേ​​ടാ​​നു​​ള്ള സം​​വി​​ധാ​​ന​​വും സ്പീ​​ക്ക് അ​​പ്പി​​ലൂ​​ടെ ല​​ഭ്യ​​മാ​​ക്കു​​ന്നു​​ണ്ട്.

ജി​​ല്ല​​യി​​ല്‍ ഓ​​രോ പൊ​​ലി​​സ് സ്‌​​റ്റേ​​ഷ​​നിലും ര​​ണ്ടു പൊ​​ലി​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കാ​​ണ് സ്പീ​​ക്ക് അ​​പ്പി​​ന്‍റെ ചു​​മ​​ത​​ല ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ടം​​ഗ സം​​ഘ​​ത്തി​​ല്‍ ഒ​​രാ​​ള്‍ വ​​നി​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​ണ്. പ​​രാ​​തി എ​​ങ്ങ​​നെ ന​​ല്‍​ക​​ണം, ല​​ഭ്യ​​മാ​​യ നി​​യ​​മ​​സ​​ഹാ​​യം എ​​ന്തൊ​​ക്കെ​​യാ​​ണ്, തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ എ​​ങ്ങ​​നെ ന​​ട​​ക്കും തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ല്‍ സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ സ്പീ​​ക്ക് അ​​പ്പ് സം​​ഘം പ​​രാ​​തി​​ക്കാ​​ര്‍​ക്ക് സ​​ഹാ​​യം ന​​ല്‍​കും. ഒ​​രു സ​​ഹോ​​ദ​​രി​​യോ​​ടോ സു​​ഹൃ​​ത്തി​​നോ​​ടോ സം​​സാ​​രി​​ക്കു​​ന്ന​​തു​​പോ​​ലെ സു​​ര​​ക്ഷി​​ത​​മാ​​യി പ​​രാ​​തി​​ക​​ള്‍ പ​​ങ്കു​​വ​​യ്ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മാ​​ണ് സ്പീ​​ക്ക് അ​​പ്പി​​ലു​​ള്ള​​ത്.

സ്വ​​കാ​​ര്യ​​ത​​യ്ക്ക് മു​​ന്‍​ഗ​​ണ​​ന

പ​​ര​​മ്പ​​രാ​​ഗ​​ത പൊലിസ് ന​​ട​​പ​​ടി​​ക​​ളി​​ല്‍​നി​​ന്ന് മാ​​റി അ​​തി​​ജീ​​വി​​ത​​ക​​ളു​​ടെ സ്വ​​കാ​​ര്യ​​ത​​യ്ക്ക് പൂ​​ര്‍​ണ​​മാ​​യ മു​​ന്‍​ഗ​​ണ​​ന ന​​ല്‍​കു​​ന്ന രീ​​തി​​യി​​ലാ​​യി​​രി​​ക്കും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ഇ​​ട​​പെ​​ടു​​ന്ന​​ത്. ര​​ഹ​​സ്യ​​വി​​വ​​രം ല​​ഭി​​ച്ചാ​​ല്‍ ഔ​​ദ്യോ​​ഗി​​ക വേ​​ഷ​​ത്തി​​ല​​ല്ലാ​​തെ പൊ​​ലി​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ അ​​തി​​ജീ​​വി​​ത​​യെ നേ​​രി​​ല്‍​ക്ക​​ണ്ടു വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കും. ഓ​​രോ കേ​​സി​​നും പ്ര​​ത്യേ​​ക​​മാ​​യി നി​​യോ​​ഗി​​ക്കു​​ന്ന ഓ​​ഫി​​സ​​ര്‍​മാ​​ര്‍ കേ​​സി​​ന്‍റെ പു​​രോ​​ഗ​​തി, കൗ​​ണ്‍​സ​​ലിം​​ഗ്, ഉ​​പ​​ജീ​​വ​​ന പി​​ന്തു​​ണ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ള്‍ ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ല്‍ വ്യ​​ക്തി​​പ​​ര​​മാ​​യി വി​​ല​​യി​​രു​​ത്തും.

ഡി​​ജി​​റ്റ​​ല്‍ ഹെ​​ല്‍​പ്പ്‌​​ലൈ​​ന്‍, വാ​​ട്സാ​​പ്പ്, പ്ര​​ത്യേ​​ക മൊ​​ബൈ​​ല്‍ ആ​​പ്പ് എ​​ന്നി​​വ വ​​ഴി പ​​രാ​​തി​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​നും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കാ​​നും പ്ര​​ധാ​​ന ക​​മാ​​ന്‍​ഡ് സെ​​ന്‍റ​​ര്‍ സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. പോ​​ക്സോ നി​​യ​​മ​​ത്തി​​ലെ വ്യ​​വ​​സ്ഥ​​ക​​ള്‍​ക്ക് സ​​മാ​​ന​​മാ​​യി അ​​തി​​ജീ​​വി​​ത​​ക​​ളു​​ടെ വ്യ​​ക്തി​​വി​​വ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ണ​​മാ​​യും ര​​ഹ​​സ്യ​​മാ​​യി സൂ​​ക്ഷി​​ക്കും. ജി​​ല്ലാ​​ പൊ​​ലി​​സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു​​വി​​ന്‍റെ മേ​​ല്‍​നോ​​ട്ട​​ത്തി​​ല്‍ നാ​​ര്‍​കോ​​ട്ടി​​ക് സെ​​ല്‍ ഡി​​വൈ​​എ​​സ്പി​​യാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ല​​യി​​ലെ നോ​​ഡ​​ല്‍ ഓ​​ഫിസ​​ര്‍

Tags : NattuVishesham DistrictNews

Recent News

Corehub Up