കുഴൽമന്ദം: വെള്ളപ്പാറയിലെ സാൻജോ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച വാർഷികകലോത്സവമായ സ്പെക്ട്രം 2കെ26 സമാപിച്ചു. നാടക - പിന്നണി ഗായകൻ അനിൽകുമാർ കല്ലേക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
സാൻജോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലും സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടറുമായ ഫാ.ഡോ. സനിൽ ജോസ് ആശംസ അർപ്പിച്ചു. അധ്യാപിക ഷാൻസി മരിയ ഷാജി, വൈസ് പ്രിൻസിപ്പൽ ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥിപ്രതിനിധികളും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം തെളിയിച്ചു, കലോത്സവത്തിൽ ഭരതനാട്യം, മോണോ ആക്ട്, ഫോക്ക് ഡാൻസ്, ലൈറ്റ് മ്യൂസിക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി സംസ്കൃതം അറബിക് ഭാഷകളിലെ കവിതാലാപനം, പ്രസംഗം തുടങ്ങി വിവിധ കലാമത്സരങ്ങൾ അഞ്ചു വേദികളിലായി സംഘടിപ്പിച്ചു.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിദ്യാർഥികൾ മികച്ച കലാപ്രകടനങ്ങൾ കാഴ്ചവച്ചു. വിദ്യാർഥികളുടെ സർഗാത്മകതയും കലാപ്രതിഭയും പ്രോത്സാഹിപ്പിക്കുന്ന മികച്ച വേദിയായി സ്പെക്ട്രം 2കെ26.
Tags : nattu vishesham Spectrum 2K26