ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയില്‍ സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെ ഉദ്ഘാടനം ഐ.എം. വിജയന് നിര്‍വഹിക്കുന്നു.
പെരിന്തല്‍മണ്ണ: ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് റീഹാബലിറ്റേഷന്‍ വിഭാഗം പ്രവര്‍ത്തനം തുടങ്ങി.
ഉദ്ഘാടനം അന്താരാഷ്ട്ര ഫുട്ബോളറും, ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സാങ്കേതിക സമിതി ചെയര്‍മാനുമായ പത്മശ്രീ ഡോ. ഐ.എം. വിജയന് നിര്‍വഹിച്ചു. ആശുപത്രി ചെയര്മാന് വി.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര ഫുട്ബോളറും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായിരുന്ന മുന്‍ എംഎസ്പി കമാന്‍ഡന്റ് യു. ഷറഫലി മുഖ്യപ്രഭാഷണം നടത്തി. കായിക മേഖലയില്‍ വിവിധ വിഭാഗങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളെ അനുമോദിച്ചു.
പരിക്ക് പറ്റി ചികിത്സക്കെത്തുന്ന അന്തര്‍ദേശീയ തലത്തിലുള്ള കായികതാരങ്ങള്‍ക്ക് സൗജന്യമായും ദേശീയതലത്തില്‍ ചാമ്പ്യന്മാരായ കായികതാരങ്ങള്‍ക്ക് ചികിത്സാ ചെലവിന്റെ 30 ശതമാനവും കിഴിവ് എന്ന രീതിയില്‍ സ്പോര്‍ട്സ് മെഡിസിന് വിഭാഗത്തില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ചെയര്മാന് വി.പി. അനില്‍കുമാര്‍ പറഞ്ഞു. ഓര്‍ത്തോപീഡിക് വിഭാഗം സര്ജന് ഡോ. പി.കെ. ഷാനവാസ് സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് റീഹാബലിറ്റേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും സജ്ജീകരണങ്ങളും വിശദീകരിച്ചു.
ആധുനിക സന്ധി ചികിത്സകള്‍ക്കും കായികമേഖലയില്‍ പരിക്ക് സംഭവിക്കുന്ന രോഗികള്‍ക്ക് പ്രധാനമായും ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ നൂതന ശസ്ത്രക്രിയാ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ. രാജേഷ്,ആശുപത്രി ജനറല്‍ മാനേജര്‍ എം. അബ്ദുന്നാസിര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :