കരൂപ്പടന്ന: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ നടന്ന തൂഫാൻ ഷൂട്ട്ഒൗട്ട് മത്സരം സംസ്ഥാന യുവജനക്ഷേമ, കായിക മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
എല്ലാ വിദ്യാർഥികളും ലഹരിയെ നമ്മുടെ വിദ്യാലയങ്ങളിൽ നിന്ന് ഗോളടിക്കുംപോലെ അടിച്ചുപറത്തണമെന്നും വിദ്യാർഥികൾ മാത്രമല്ല മുതിർന്നവരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
വാർഡ് മെന്പർ മുസമ്മിൽ, പ്രിൻസിപ്പൽ ഹേമ ടീച്ചർ, എച്ച്എം റംല ടീച്ചർ, പിടിഎ പ്രസിഡന്റ് ഉമ്മർ ഫാറൂക്ക്, സ്പോർട്സ് ക്ലബ് കണ്‍വീനർ കെ.പി. ഹരി, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ജിനി ജോർജ്, ലഹരിവിരുദ്ധ ക്ലബ് കണ്‍വീനർ കെ.വി. മീര, എൻഎസ്എസ് ലീഡർമാരായ സമീർ, അൽഫല എന്നിവർ പങ്കെടുത്തു.
Tags : Sports Minister Nttuvishesham Distict news