x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗം തീ​രാ​ന​ഷ്ടം: പി.​ജെ. ജോ​സ​ഫ്


Published: December 21, 2025 07:01 AM IST | Updated: December 21, 2025 07:01 AM IST

തൊ​ടു​പു​ഴ: സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ങ്ങ​ളെ അ​സാ​ധാ​ര​ണ മി​ഴി​വോ​ടെ അ​വ​ത​രി​പ്പി​ച്ച തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ എ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ് എം​എൽ​എ.


ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ സൂ​ക്ഷ്മ​മാ​യി​ത്ത​ന്നെ ഉ​പ​യോ​ഗി​ച്ച ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ൾ സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ നി​സ​ഹാ​യ​ത​ക​ളും സ​ങ്ക​ട​ങ്ങ​ളും മി​ഴി​വോ​ടെ ആ​വി​ഷ്ക​രി​ച്ചു. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​നൊ​പ്പം അ​ദ്ദേ​ഹം ചെ​യ്ത വ​ര​വേ​ൽ​പ്പ് അ​ട​ക്ക​മു​ള്ള സി​നി​മ​ക​ൾ മ​ല​യാ​ളി​യു​ടെ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​വും ജീ​വി​ത​വും പ​റ​യു​ന്ന​വ​യാ​ണ്. ശ്രീ​നി​വാ​സ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത് അ​ഭി​ന​യി​ച്ച ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള, വ​ട​ക്കു​നോ​ക്കി​യ​ന്ത്രം എ​ന്നീ ചി​ത്ര​ങ്ങ​ൾ ദേ​ശീ​യ, സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി.


1991 ൽ ​പു​റ​ത്തി​റ​ങ്ങി​യ "സ​ന്ദേ​ശ'​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​വും കേ​ര​ള​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്നും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നെ​ന്നും അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.

Tags : nattu vishashesham Srinivasan's demise

Recent News

Corehub Up