തൃശൂർ: ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ 34,831 വിദ്യാർഥികളിൽ 34,423 പേരും തുടർ പഠനത്തിനു യോഗ്യതനേടി. 98.83 ആണു വിജയശതമാനം. ആകെ 54 സർക്കാർ വിദ്യാലയങ്ങളും 76 എയ്ഡഡ് സ്കൂളുകളും 28 അൺ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 10,265 വിദ്യാർഥികളും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 9,616 പേരും ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 14,542 പേരും വിജയിച്ചു.
ജില്ലയിൽ 722 ആൺകുട്ടികളും 1,620 പെൺകുട്ടികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പൊതുവിഭാഗത്തിൽ 8,585 പേരും എസ്സി വിഭാഗത്തിൽ 4,391 പേരും എസ്ടി വിഭാഗത്തിൽ 139 പേരും ഒബിസി വിഭാഗത്തിൽ 20,404 പേരും ഒഇസി വിഭാഗത്തിൽ 904 പേരുമാണു തുടർപഠനത്തിനു യോഗ്യത നേടിയത്.
എഎച്ച്എസ്എൽസി:
98.64 % വിജയം
തൃശൂർ: കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 74 വിദ്യാർഥികളിൽ 73 പേരും ഉന്നതവിദ്യാഭ്യാസത്തിന്
അർഹത നേടി. വിജയം
98.64 ശതമാനം.
Tags : SSLC nattuvishesham local news