രാജപുരം സെന്റ് പയസ് ടെൻത് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ കപ്പക്കൃഷി കോളജ് മാനേജരും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യ
രാജപുരം: വിദ്യാർഥികളിൽ പ്രകൃതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുകയെന്ന ലക്ഷ്യത്തോടെ രാജപുരം സെന്റ് പയസ് ടെൻത് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാമ്പസിൽ കപ്പക്കൃഷി ആരംഭിച്ചു. പുതിയ തലമുറയ്ക്ക് കൃഷിയറിവുകൾ പകർന്നു നൽകാനും മണ്ണിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കാനുമാണ് എൻഎസ്എസ് യൂണിറ്റ് ഈ മാതൃകാപരമായ പദ്ധതിക്ക് തുടക്കമിട്ടത്.
കോളജ് മാനേജരും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശേരിൽ കപ്പത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം തന്നെ വിദ്യാർഥികൾ കാർഷിക സംസ്കാരത്തിന്റെ ഭാഗമാകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചടങ്ങിൽ ഓർമിപ്പിച്ചു.
പ്രോ മാനേജർ ഫാ. ജോയി കട്ടിയാങ്കൽ, പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ്, ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് എന്നിവർ പങ്കെടുത്തു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അതുല്യ കുര്യാക്കോസ്, ഡോ.അഖിൽ തോമസ്, വിദ്യാർഥി പ്രതിനിധികളായ സി. ദേവിക, പ്രകീർത്ത് രാജ് മോഹൻ, കെ. ആനന്ദ്, എ.പി. അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags : St. Pius College nattuvishesham local news