പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും നാല് വെള്ളിയും 12 വെങ്കലവുമടക്കം ഇടുക്കി ജില്ല 17 മെഡലുകൾ നേടി .
അണ്ടർ-17 വിഭാഗത്തിൽ സെക്കൻഡ് റണ്ണറപ്പ് ട്രോഫിയും ജില്ല സ്വന്തമാക്കി. മൂന്നു ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. സബ് ജൂനിയർ വിഭാഗത്തിൽ 45 കിലോഗ്രാം വിഭാഗത്തിൽ ആരവ് അനിൽകുമാർ ഇടുക്കിക്കായി സ്വർണം നേടി. 81 കിലോഗ്രാം വിഭാഗത്തിൽ കെ.എസ്. സുബിൻ, 63 കിലോഗ്രാമിൽ അലീന, 66 കിലോഗ്രാമിൽ സാവിയോ ഷൈബു, 60 കിലോഗ്രാമിൽ സഞ്ജയ് സുമോദ് എന്നിവർ വെള്ളി മെഡലുകൾ നേടി.
അമൃത രാജീവ് (63 കിലോഗ്രാം), അബിദേവ് രാമചന്ദ്രൻ (60 കിലോഗ്രാം), കെ.എസ്. ദേവയാനി (57 കിലോഗ്രാം), വി.എസ്. വിജിത്ത് (50 കിലോഗ്രാം), ജിയോൺ ജിപ്സൺ (45 കിലോഗ്രാം), പി.എ. അഖിൽ (50 കിലോഗ്രാം), അർജുൻ ലാൽ (45 കിലോഗ്രാം), അതുൽ (55 കിലോഗ്രാം), ഹന്ന അഭിലാഷ് (52 കിലോഗ്രാം), ശ്രീരാജ് (40 കിലോഗ്രാം), ഐശ്വര്യ (48 കിലോഗ്രാം), ആദിശങ്കർ (30 കിലോഗ്രാം) എന്നിവർ വെങ്കല മെഡലുകൾ നേടി.
പരിശീലകരായ സൈജു ചെറിയാൻ, ഹരീഷ് വിജയൻ, ടൈറ്റസ് വിൻസെന്റ്, സന്ദീപ് ഷാജി, സുദിഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ടീം മത്സരത്തിനെത്തിയത്. നന്ദന പ്രസാദായിരുന്നു ടീം മാനേജർ. വിജയികളായ കായികതാരങ്ങളെയും പരിശീലകരെയും ജില്ലാ ജൂഡോ അസോസിയേഷൻ അനുമോദിച്ചു.
Tags : Judo NattuVishasham DistrictNews