x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യ​ക​ൾ​ക്ക് ത്വ​ക്ക് രോ​ഗ​ം: നാ​യ​ക​ൾ ഭീ​തി​പ​ര​ത്തു​ന്നു


Published: February 3, 2026 09:58 PM IST | Updated: February 3, 2026 09:58 PM IST

ത്വ​ക്ക് രോ​ഗം ബാ​ധി​ച്ച തെ​രു​വു​നായ്.

ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ ന​ഗ​ര​ത്തെ ഭീ​തി​യി​ലാ​ക്കി നാ​യ​ക​ളി​ൽ ത്വ​ക്ക് രോ​ഗം പ​ട​രു​ന്നു. രോ​മ​ങ്ങ​ൾ കൊ​ഴി​ഞ്ഞ് വ്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് തെ​രു​വുനാ​യ​ക​ൾ അ​ല​ഞ്ഞുന​ട​ക്കു​ന്ന​ത്. അ​സ​ഹ​നീ​യ​മാ​യ ചൊ​റി​ച്ചി​ലും ദു​ർ​ഗ​ന്ധ​വു​മു​ണ്ട് ഇ​വ​യ്ക്ക്. രോ​ഗം ബാ​ധി​ച്ച് നാ​യ​ക​ൾ ചാ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ന​ഗ​രം ഭീ​തി​യി​ലാ​യ​ത്.

രോ​ഗ​ം ബാ​ധി​ച്ച് ക്ഷീ​ണി​ച്ച നാ​യ​ക​ൾ അലഞ്ഞുന​ട​ക്കു​ന്നു​ണ്ട്. ഇ​വ കു​ട്ടി​ക​ളെ ഉ​ൾ​പ്പെടെ ആ​ക്ര​മി​ക്കു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. കു​തി​ര​പ്പ​ന്തി, വ​ട്ട​യാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​സു​ഖം ബാ​ധി​ച്ച നാ​യ്ക്ക​ൾ കൂ​ടു​ത​ലാ​യി വി​ഹ​രി​ക്കു​ന്ന​ത്. രാ​ത്രി​ക​ളി​ൽ ബീ​ച്ച​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ൾ, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. ന​ഗ​ര​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ന​ഗ​ര​സ​ഭ ചെ​യ്യേ​ണ്ട​ത്

  1. നായ്ക്കൾക്ക് രോ​ഗം വ​രാ​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്താ​ൻ മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നം ന​ട​ത്ത​ണം.
    2. രോ​ഗം മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രു​ന്ന​താ​ണോ എ​ന്നു ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. നാ​യ​ക​ൾ പ​ല​തും ചാ​വു​ന്നു​ണ്ട്. കു​ഷ്ഠ​രോ​ഗം പി​ടി​പെ​ട്ട​തു​പോ​ലെ​യാ​ണ് നാ​യ​ക​ളു​ടെ ശ​രീ​രം.
    3. ന​ഗ​ര​ത്തി​ൽ എ​ബി​സി പ​ദ്ധ​തി ശ​ക്ത​മാ​ക്ക​ണം. നാ​യ​ക​ൾ​ക്ക് വ​ന്ധ്യം​ക​ര​ണം ന​ട​ത്തി വാ​ക്സി​നേ​ഷ​നും ന​ൽ​ക​ണം. ഇ​വ ര​ണ്ടും 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​ൻ ക​ഴി​യൂ.
    4. ന​ഗ​ര​ത്തി​ൽ പ​ട്ടി​ക്കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് വ​ള​ർ​ത്താ​ൻ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ തെ​രു​വു​നാ​യ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും.

അ​ടി​യ​ന്ത​ര ന​ട​പ​ടി​വേ​ണ​മെ​ന്ന്
കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ ശ​ല്യ​വും തെ​രു​വു​നാ​യ​ക​ളി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന രോ​മം പൊ​ഴി​ഞ്ഞ് വി​കൃ​ത​മാ​ക​ലും ച​ർ​ച്ച​ചെ​യ്യാ​ൻ പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം ചേ​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ൽ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

നാ​യ്ക്ക​ളി​ലെ ഗു​രു​ത​ര പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തെ ഏ​തു നി​ല​യി​ൽ ബാ​ധി​ക്കു​മെ​ന്ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ജി. വി​ഷ്ണു ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ വെ​റ്റ‌റി​ന​റി ഓ​ഫീ​സ​റു​ടെ അ​ഭാ​വം ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഇ​തു പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ ക​ത്തു ന​ൽ​കാ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ഷ്ണു ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​ത്തി​ലെ തെരുവു​നാ​യ്ക്ക​ൾ​ക്കി​ട​യി​ൽ രോ​ഗം വ്യാ​പി​ക്കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും വി​വി​ധ വാ​ർ​ഡു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ വി​ളി​ക്ക​ണ​മെ​ന്നും വി​ഷ്ണു ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Street dogs nattuvishesham local news

Recent News

Corehub Up