x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി


Published: March 16, 2026 11:32 PM IST | Updated: March 16, 2026 11:32 PM IST

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച 15 മു​ത​ൽ മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം നി​ല​വി​ൽ വ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തുവ​രെ പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ൽ​ക്കും.

ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം, തെ​ര​ഞ്ഞെ​ടു​പ്പ് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, ക​ള്ള​വോ​ട്ട്, വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ണം ന​ല്‍​കി സ്വാ​ധീ​നി​ക്ക​ല്‍ തു​ട​ങ്ങി​യ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി പെ​രു​മാ​റ്റ സം​ഹി​ത ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്മീ​ഷ​ന്‍ സ്വീ​ക​രി​ക്കും.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെയും
അ​ടി​സ്ഥാ​ന​ത്തി​ല്‍ വോ​ട്ട് തേ​ടാ​ന്‍ പാ​ടി​ല്ല

വി​വി​ധ ജാ​തി​ക​ളും സ​മു​ദാ​യ​ങ്ങ​ളും ത​മ്മി​ല്‍ മ​ത​പ​ര​മോ ഭാ​ഷാ​പ​ര​മോ ആ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ള​വാ​ക്കു​ന്ന​തോ, ഭി​ന്ന​ത​ക​ള്‍​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​തോ, പ​ര​സ്പ​ര​വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന​തോ ആ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലും രാ​ഷ്ട്രീ​യക​ക്ഷി​ക​ളോ സ്ഥാ​നാ​ര്‍​ഥി​ക​ളോ ഏ​ര്‍​പ്പെ​ടാ​ന്‍ പാ​ടി​ല്ല.

മ​റ്റു രാ​ഷ്ട്രീ​യക​ക്ഷി​ക​ളെ വി​മ​ര്‍​ശി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ ന​യ​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും പൂ​ര്‍​വ ച​രി​ത്ര​ത്തി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മാ​ത്ര​മാ​കേ​ണ്ട​താ​ണ്. നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ്വ​കാ​ര്യജീ​വി​ത​ത്തെക്കുറി​ച്ചു​ള്ള​താ​യി​രി​ക്ക​രു​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ​ള​ച്ചൊ​ടി​ച്ച​തു​മാ​യ ആ​രോ​പ​ണ​ങ്ങ​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​ന്ന​യി​ക്കാ​ന്‍ പാ​ടി​ല്ല.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെയും അ​ടി​സ്ഥാ​ന​ത്തി​ല്‍ വോ​ട്ട് തേ​ടാ​ന്‍ പാ​ടി​ല്ല. പ​ള്ളി​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ള്‍, മു​സ്‌ലിം പ​ള്ളി​ക​ൾ, മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​രു​ത്.

സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് കൈ​ക്കൂ​ലി ന​ല്‍​കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, സ​മ്മ​തി​ദാ​യ​ക​രാ​യി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തു​ക, പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 100 മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ല്‍ വോ​ട്ടു തേ​ടു​ക, വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള 48 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്ത് പൊ​തു​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക, പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കും അ​വി​ടെനി​ന്ന് തി​രി​കെ​യും സ​മ്മ​തി​ദാ​യ​ക​രെ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ക തു​ട​ങ്ങി​യ​വ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്.

ഒ​രു വ്യ​ക്തി​യു​ടെ രാ​ഷ്ട്രീ​യാ​ഭി​പ്രാ​യ​ങ്ങ​ളോ​ടും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടും മ​റ്റു രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥിക​ള്‍​ക്കും എ​ത്ര​ത​ന്നെ എ​തി​ര്‍​പ്പു​ണ്ടാ​യാ​ലും സമാധാ​ന​പ​ര​മാ​യും സ്വ​സ്ഥ​മാ​യും സ്വ​കാ​ര്യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശ​ത്തെ മാ​നി​ക്ക​ണം. വ്യ​ക്തി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ക്കാ​നാ​യി അ​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് മു​മ്പി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ക, പി​ക്ക​റ്റിം​ഗ് ന​ട​ത്തു​ക തു​ട​ങ്ങി​യ​വ ഒ​രു കാ​ര​ണ​വ​ശാ​ലും ചെ​യ്യാ​ന്‍ പാ​ടി​ല്ല.

ഒ​രു വ്യ​ക്തി​യു​ടെ സ്ഥ​ലം, കെ​ട്ടി​ടം, മ​തി​ല്‍ തു​ട​ങ്ങി​യ​വ അ​യാ​ളു​ടെ അ​നു​വാ​ദം കൂ​ടാ​തെ കൊ​ടി​മ​രം നാ​ട്ടു​ന്ന​തി​നോ ബാ​ന​റു​ക​ള്‍ കെ​ട്ടു​ന്ന​തി​നോ, പ​ര​സ്യം ഒ​ട്ടി​ക്കു​ന്ന​തി​നോ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ എ​ഴു​തു​ന്ന​തി​നോ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല.

Tags : Strict action nattuvishesham local news

Recent News

Corehub Up