x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന


Published: February 21, 2026 02:03 AM IST | Updated: February 21, 2026 02:03 AM IST

ക​ണ്ണൂ​ർ: തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേറ്റ് ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തെ തുടർന്ന് ജില്ലയി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ. ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 12 സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മ​സാ​ല​പ്പൊ​ടി​ക​ൾ, ശ​ർ​ക്ക​ര, വി​നാ​ഗി​രി, സോ​യ തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലാ​ണ് പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ലാ​യും ജി​ല്ല​യി​ൽ മാ​യം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള ഇ​രി​ക്കൂ​ർ, മ​ട്ട​ന്നൂ​ർ, ക​ണ്ണൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ മാ​യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ പ്ര​കാ​രം പി​ഴ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

കേ​സു​ക​ൾ ഗു​രു​ത​ര​മാ​യാ​ൽ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും. മാ​യം സ്ഥി​രീ​ക​രി​ച്ചാ​ൽ ഉ​ട​ൻ ക​ട അ​ട​യ്ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ല്കും. സാ​മ്പി​ൾ പ​രി​ശോ​ധ​നാ​ഫ​ലം 14 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ല​ഭി​ക്കു​ക. പി​ന്നീ​ടാ​ണ്, തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക.

2025 എ​പ്രി​ൽ​മു​ത​ൽ 2026 ജ​നു​വ​രി​വ​രെ ക​ണ്ണൂ​രി​ൽ 4551 പ​രി​ശോ​ധ​ന​ക​ൾ വ​കു​പ്പ് ന‌​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ 6,117 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ 38 എ​ണ്ണം ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ 2026 ജ​നു​വ​രി​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 507 നി​യ​മ​ലം​ഘ​ന കേ​സു​ക​ളി​ലാ​യി ജി​ല്ല​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം 1,08, 600 രൂ​പ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Tags : Strict inspection nattuvishesham. local news

Recent News

Corehub Up