വ്ലാത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളില്‍ പുതിയതായി അനുവദിച്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷ കുമാരി
പാറശാല: വ്ലാത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളില്‍ അനുവദിച്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ പ്രവര്‍ത്തനവും സ്കൂള്‍ കലോത്സവവും പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് റവ. സാംസിംഗ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ബന്ഡാര്വിന്, പഞ്ചായത്ത് അംഗങ്ങളായ ഷിജാ റാണി, അഡ്വ. വിശാഖ്, പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, ഹെഡ് മാസ്റ്റര്‍ റാം സുജിന്‍, സ്കൂള്‍ മാനേജര്‍ മോഹന്‍ലാല്‍, ഗീത രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഉന്നത വിജയംനേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Arts Festival