x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​ച്ചെ​യി​ൻ ഉ​ട​മ​യ്ക്ക് കൈ​മാ​റി വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി

വെബ് ഡെസ്ക്
Published: September 28, 2026 10:58 PM IST | Updated: September 28, 2026 10:58 PM IST

ആ​ൽ​ഡ്രി​ൻ ജി​ൻ​സ​നെ ഫാ. ​ജി​ബി​ൻ​സ് കൊ​ച്ചോ​ഴ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ക്കു​ന്നു.

ചെ​റു​തോ​ണി: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണച്ചെ​യി​ൻ ഉ​ട​മ​യ്ക്ക് കൈ​മാ​റിയ വിദ്യാർഥിക്ക് അ​നു​മോ​ദ​നപ്ര​വാ​ഹം. ഭൂ​മി​യാം​കു​ളം ക​രു​പ്പാ​കു​ടി​യി​ൽ ജി​ൻ​സ​ൺ-അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ൻ ആ​ൾ​ഡ്രി​ൻ ജി​ൻ​സ​ണാ​ണ് ന​ല്ല മാ​തൃ​ക​യാ​യിരി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​വ​കപ്പ​ള്ളി​യി​ൽ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സു​ഹൃ​ത്തി​നൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി വീ​ടി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് റോ​ഡി​ൽ​ക്കി​ട​ന്ന് ആ​റ് ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ കൈ​ച്ചെ​യി​ൻ കി​ട്ടി​യ​ത്. വ​ഴി​യ​രി​കി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളോ​ടെ​ല്ലാം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ൽ​ഡ്രി​ൻ വീ​ട്ടി​ലെ​ത്തി​യ ഉ​ട​നെ സ്വ​ർ​ണച്ചെ​യി​ൻ മാ​താ​വി​നെ ഏ​ൽ​പ്പി​ച്ചു. ഇ​വ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബി​ൻ​സ് കൊ​ച്ചോ​ഴ​ത്തി​ലി​നെ വി​വ​ര​മ​റി​യി​ച്ചു. അ​യ​ൽവാ​സി​ക​ളാ​രു​ടെ​യെ​ങ്കി​ലു​മാ​കുമെ​ന്നും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ പ​ള്ളി​യി​ൽ അ​റി​യി​ക്കാമെ​ന്നും വി​കാ​രി പ​റ​ഞ്ഞു.

പി​ന്നീ​ട് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് മെ​സേ​ജി​ൽ​നി​ന്ന് ഉ​ട​മ​യെ ക​ണ്ടെ​ത്തി അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ചെ​യി​ൻ​കൈ​മാ​റു​ക​യാ​യി​രു​ന്നു. വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​ഡ്രി​ൻ.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up