കാഞ്ഞങ്ങാട്: വായന പക്ഷാചരണത്തിന്റെ ഭാഗമായി മാവുങ്കാല്‍ രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മഹാകവി പി. കുഞ്ഞിരാമന് നായരുടെ മകളായ പി. ലീലാമ്മാളുമായി സംവദിച്ചു.
നാലപ്പാടം പദ്മനാഭന് രചനയും സംവിധാനവും നിര്‍വഹിച്ച പിയെ കുറിച്ചുള്ള 'കസ്തൂരിമാന്‍' എന്ന ഡോകുമെന്ററി പ്രദര്‍ശനവും നടന്നു.
കുട്ടികളോടൊപ്പം ഡോകുമെന്ററി കണ്ട ലീലാമ്മാള്‍ കുട്ടികളോട് പിയുടെ ജീവിതത്തെകുറിച്ചും അച്ഛനോടൊപ്പമുള്ള തന്റെ ജീവിതാനുഭവങ്ങളും പങ്കുവച്ചു.
പിടിഎ പ്രസിഡന്റ് കെ. മോഹനന്, പ്രിന്‍സിപ്പല്‍ കെ. നിഷ, പ്രിന്‍സിപ്പല്‍ പി.എന്‍. നിഷ, മുഖ്യാധ്യാപിക ടി.ആര്. സബിത, വി. പ്രമോദ്, ടി. കൃഷ്ണന്, എം.വി. ഷീന എന്നിവര്‍ പ്രസംഗിച്ചു. കവിയുടെ ചെറുമകന് മുരളീധരന് വടയക്കളവും പരിപാടിയില്‍ പങ്കെടുത്തു.
Tags : Students Nattuvishesham District news