x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​ക​ണം: മ​ന്ത്രി റോ​ജി എം.​ ജോ​ണ്‍

വെബ് ഡെസ്ക്
Published: July 8, 2026 12:29 AM IST | Updated: July 8, 2026 12:29 AM IST

ദി​​ശ​​യു​​ടെ മെ​​റി​​റ്റ് ദി​​നാ​​ഘോ​​ഷം മ​​ന്ത്രി റോ​​ജി എം. ​​ജോ​​ണ്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി: വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ക​​ഠി​​ന പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ കു​​ടും​​ബ​​ത്തി​​നും രാ​​ജ്യ​​ത്തി​​നും അ​​ഭി​​മാ​​ന​​മാ​​യി മാ​​റ​​ണ​​മെ​​ന്ന് മ​​ന്ത്രി റോ​​ജി എം.​​ജോ​​ണ്‍. അ​​തി​​രൂ​​പ​​ത കോ​​ര്‍​പ​​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ് സ്‌​​കൂ​​ളു​​ക​​ളി​​ലെ പ്ര​​ത്യേ​​ക അ​​ക്കാ​​ദ​​മി​​ക പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി​​യാ​​യ ദി​​ശ​​യു​​ടെ മെ​​റി​​റ്റ് ദി​​നാ​​ഘോ​​ഷം ലോ​​റ​​ല്‍​സ്-26 വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

യു​​വ​​ത​​ല​​മു​​റ​​യ്ക്ക് പ്ര​​തീ​​ക്ഷ​​ക​​ള്‍ പ​​ക​​രു​​ന്ന പു​​ത്ത​​ന്‍ സ​​മീ​​പ​​ന​​ങ്ങ​​ള്‍ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് സൃ​​ഷ്ടി​​ക്കു​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

അ​​തി​​രൂ​​പ​​ത കോ​​ര്‍​പ​​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ അ​​ഞ്ചു​​മു​​ത​​ല്‍ ഒ​​മ്പ​​തു വ​​രെ​​യു​​ള്ള ക്ലാ​​സു​​ക​​ളി​​ലെ മു​​ഴു​​വ​​ന്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും വേ​​ണ്ടി പൂ​​ര്‍​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യി ന​​ട​​ത്തി​​വ​​രു​​ന്ന ദി​​ശ സ്‌​​കൂ​​ള്‍​ത​​ലം മു​​ത​​ല്‍​ത​​ന്നെ സി​​വി​​ല്‍ സ​​ര്‍​വീ​​സ് പോ​​ലെ​​യു​​ള്ള ഉ​​ന്ന​​ത സ്വ​​പ്ന​​ങ്ങ​​ള്‍ കാ​​ണാ​​ന്‍ കു​​ട്ടി​​ക​​ള്‍​ക്ക് പ്രാ​​യോ​​ഗി​​ക പ​​രി​​ശീ​​ല​​നം ന​​ല്‍​കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ്.

സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​നു ജോ​​ബ് എം​​എ​​ല്‍​എ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കോ​​ര്‍​പ​​റേ​​റ്റ് മാ​​നേ​​ജ​​ര്‍ ഫാ. ​​ഡോ. ആ​​ന്‍റ​​ണി മൂ​​ല​​യി​​ല്‍, ദി​​ശ കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ സി.​​എം. ഷാ​​ജി, സി​​സ്റ്റ​​ര്‍ ടി​​സ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഇ​​ന്ത്യ​​യി​​ലെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ച് മാ​​താ​​പി​​താ​​ക്ക​​ള്‍​ക്കും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​മാ​​യി വി.​​കെ. കൃ​​ഷ്ണ​​കു​​മാ​​ര്‍ ക്ലാ​​സ് ന​​യി​​ച്ചു.

Tags : hard work Nattuvishesham District news

Recent News

Corehub Up