മേൽക്കൂര പറന്നുപോയ മീരാന്റെ കെട്ടിടം
വണ്ടിപ്പെരിയാർ: ഒരു ഇടവേളയ്ക്കുശേഷം പെയ്ത ശക്തമായ വേനൽ മഴയെത്തുടർന്ന് തോട്ടം മേഖലയിൽ വ്യാപകമായ നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മഴ ശക്തമായത്. ശക്തമായ കാറ്റിൽ മ്ലാമല നാലുകണ്ടം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മീരാന്റെ കടയുടെ മേൽക്കൂര പറന്ന് 30 മീറ്ററോളം ദൂരെ പതിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ കടയിലെ സാധനങ്ങൾ സുരക്ഷിതമായി മാറ്റി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ഈ ഭാഗത്ത് മരങ്ങൾ ഒടിഞ്ഞുവീഴുകയും ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു വീഴുകയും ഗതാഗത തടസം ഉണ്ടാവുകയും ചെയ്തു. പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ താമസിക്കുന്ന ഗീത സെൽവരാജിന്റെ വീട്ടിൽ ഇടിമിന്നലേറ്റ് വയറിംഗ് കത്തുകയും വീടിന് വിള്ളൽ ഉണ്ടാകുകയും ചെയ്തു. ഈ സമയത്ത് കിടന്നുറങ്ങുകയായിരുന്നവർ കട്ടിലിൽനിന്നു തെറിച്ചുവീണു.
വീടിന്റെ സമീപത്തുനിന്നിരുന്ന യൂക്കാലി മരത്തിലും ഇടിമിന്നൽ ഏറ്റിട്ടുണ്ട്.
Tags : Summer rains nattuvishesham local news