പാലക്കയം: കാർമൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിവന്നിരുന്ന അവധിക്കാല വോളിബോൾ പരിശീലന ക്യാമ്പിന് സമാപനമായി. ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടോജി താന്നിക്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ബെറ്റി ലോറൻസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ഉണ്ണികൃഷ്ണൻ വേങ്ങശേരി, പാലക്കയം കാർമൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി മരിയ, സെക്രട്ടറി സച്ചു ജോസഫ്, ക്യാമ്പംഗം ആര്യ എന്നിവർ പ്രസംഗിച്ചു.പരിശീലകൻ ടോമി മാളിയേക്കലിന്റെ നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ അന്പതോളം വിദ്യാർഥികൾ പങ്കെടുത്തു.