x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ഓ​ഫീ​സി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: July 22, 2026 11:17 PM IST | Updated: July 22, 2026 11:17 PM IST

നെ​ടു​ങ്ക​ണ്ട​ത്തെ സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ഓ​ഫീ​സി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

നെ​ടു​ങ്ക​ണ്ടം: സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സം​ഗീ​ത വി​ശ്വ​നാ​ഥ​ന്‍ നെ​ടു​ങ്ക​ണ്ട​ത്തെ സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ഓ​ഫീ​സി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
സ്പൈ​സ​സ് ബോ​ര്‍​ഡ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ യ​ഥാ​സ​മ​യം ക​ര്‍​ഷ​ക​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ല്‍ സ്പൈ​സ​സ് ബോ​ര്‍​ഡി​ലെ ചി​ല ജീ​വ​ന​ക്കാ​ര്‍ വീ​ഴ്ച​വ​രു​ത്തു​ന്ന​താ​യു​ള്ള വ്യാ​പ​ക പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഏ​ലം കൃ​ഷി​യു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും സു​സ്ഥി​ര​ത​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി സ്പൈ​സ​സ് ബോ​ര്‍​ഡു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന കേ​ര പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യി ക​ര്‍​ഷ​ക​ര്‍ ന​ല്‍​കി​യ അ​പേ​ക്ഷ​ക​ള്‍ യ​ഥാ​സ​മ​യം തീ​ര്‍​പ്പാ​ക്കി​യി​ല്ല എ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി​രു​ന്നു.

വി​വി​ധ പ​ദ്ധ​തി​ക​ള്‍ വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കേ​ണ്ട നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​തു​മൂ​ലം ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. കേ​ര പ്രോ​ജ​ക്ടി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി സി.​ആ​ര്‍. സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സ്‌​കെ​ച്ച് തു​ട​ങ്ങി ആ​റോ​ളം രേ​ഖ​ക​ള്‍ ത​യാ​റാ​ക്കി ക​ര്‍​ഷ​ക​ര്‍ നെ​ടു​ങ്ക​ണ്ട​ത്തെ സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ഓ​ഫീ​സി​ല്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ പ്ര​കാ​ര​മു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​ക​രി​ച്ചി​ല്ല.

കൂ​ടാ​തെ പ​ല ക​ര്‍​ഷ​ക​രു​ടെ​യും അ​പേ​ക്ഷ​ക​ള്‍ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്നാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​രു​ടെ പ​രാ​തി പ​രി​ഹ​രി​ച്ചു​കൊ​ള്ളാ​മെ​ന്നും കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ ജീ​വ​ന​ക്കാ​രെ താ​ക്കീ​ത് ചെ​യ്യാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന് ഉ​റ​പ്പു ന​ല്‍​കി.

Tags : Spices Board NattuVishasham DistrictNews

Recent News

Corehub Up