സ്വപ്നം പാലക്കാട് സൊസൈറ്റിയുടെ പതിമൂന്നാം വാർഷിക സമ്മേളനം
പാലക്കാട്: ജില്ലയിലെ 18 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും വസിക്കുന്ന മാറാരോഗം വന്നതുമൂലം പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി 13 വർഷമായി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാട് സൊസൈറ്റിയുടെ പതിമൂന്നാം വാർഷിക സമ്മേളനവും ഓണാഘോഷവും നടത്തി. ഗസാല ഹോട്ടലിൽ നടത്തിയ ഓണാഘോഷം നഗരസഭാ ചെയർമാൻ പി. സ്മിതേഷ് ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം നഗരസഭാ മുൻ ചെയർപേഴ്സണ് പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റിയുടെ രക്ഷാധികാരി എൻ.ജി. ജോണ്സണ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ലില്ലി വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് വാഴക്കാല ഓണസന്ദേശം നൽകി. തൃശൂർ കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റിയുടെ സെക്രട്ടറി ഫാ. ജിന്റോ ചിറയത്ത്, പിംസ് വാളയാർ ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോ.ജെ.എസ്. സുജിത്ത് എന്നിവർ മുഖ്യാതിഥികളായി.
കെ.ഇ. അബ്ദുൽ ഖാദർ, പി. വിഷ്ണു, സി.കെ. ഷാജു, എം. അസൻ മുഹമ്മദ് ഹാജി, ഹരിദാസ് കേരളശേരി, ടി.എച്ച്. അതുൽ മനോഹർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് സി. അറുമുഖൻ നന്ദി പറഞ്ഞു. പൊതുയോഗത്തിൽ പുതിയ ഭരണസമിതി രൂപീകരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. എല്ലാ കുടുംബങ്ങൾക്കും ഓണക്കോടിയും കിറ്റും വിതരണം ചെയ്തു.