ചെറുപുഴ: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് 2026 സീനിയർ വിഭാഗം പുസ്തക ആസ്വാദന മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുമേനി എസ്എൻഡിപി സ്കൂളിലെ അധ്യാപിക ടി. നിഷാകുമാരിയെ സ്കൂൾ പിടിഎ പൊതുയോഗത്തിൽ അനുമോദിച്ചു.
പിടിഎ പ്രസിഡന്റ് കെ.സി. പ്രസൂൺ, സ്കൂൾ മാനേജർ കെ.ഡി. ഉദയൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് എ.കെ. അജിത്ത്, മദർ പിടിഎ പ്രസിഡന്റ് ദീപ സിജോ, എൻ.ജെ. വർഗീസ്, മഞ്ജു മധു തുടങ്ങിയവർ പ്രസംഗിച്ചു. ടി. നിഷാകുമാരി മറുപടി പ്രസംഗം നടത്തി.
Tags : nattu vishesham Nisha Kumari