വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് മുൻ തഹസിൽദാർ എം.ആർ. രാജേഷ് ഭരണനിർവഹണത്തിൽ മാത്രമല്ല കൃത്യതയിലും പുലിയാണ്.
ജില്ലാ റൈഫിൾ അസോസിയേഷൻ അക്വാറ്റിക് കോംപ്ലക്സിലെ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ രാജേഷ് വെടിവച്ചിട്ടത് രണ്ട് സ്വർണവും വെങ്കലവും.10 മീറ്റർ 0.177 ഓപ്പൺ സൈറ്റ് സിംഗിൾ ആൻഡ് ഗ്രൂപ്പ് ടീം വിഭാഗത്തിലാണ് നേട്ടം.
2022ൽ സംസ്ഥാനതല സ്വർണ മെഡൽ ജേതാവാണ് ഈ 52 കാരൻ. ഈ വിഭാഗത്തിൽ സുവർണനേട്ടം കൈവരിച്ച ആദ്യ റവന്യു ഉദ്യോഗസ്ഥൻ എന്ന ബഹുമതിയും രാജേഷിന് സ്വന്തം.
നിലവിൽ ചെമ്പുക്കാവിലെ പുഞ്ച സ്പെഷൽ തഹസിൽദാരാണ്. ശ്രീകലയാണ് ഭാര്യ. അനുശ്രീ, അശ്വിൻ എന്നിവർ മക്കൾ.
Tags : gold and bronze Nttuvishesham Distict news