പെരിന്തൽമണ്ണ: നഗരത്തിൽ വലിയങ്ങാടിയിലെ വാടകവീട്ടിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവണ്ണാമല ആറാട്ടിവടി പതിയണ്ട ബാലയ്യയുടെ മകൻ വേദിയപ്പൻ (66) ആണ് മരിച്ചത്.
ഏറെക്കാലമായി ഇദ്ദേഹവും ഭാര്യയുമായിരുന്നു താമസം. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഭാര്യ ഏതാനും ദിവസം മുന്പ് പോയ ശേഷം ഇയാൾ തനിച്ചായിരുന്നു. ഇന്നലെ രാവിലെ വീട് തുറക്കാത്തതിനെ തുടർന്ന് ഉടമ ജനലിലൂടെ നോക്കിയപ്പോഴാണ്് കട്ടിലിൽ മൃതദേഹം കണ്ടത്. വീട് അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
Tags : Tamil Nadu native found dead rented house